ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക്: പശ്ചിമേഷ്യൻ പ്രദേശങ്ങളിലെ ഏറ്റവും മികച്ച കാഴ്ചാനുഭവം

GCC News

ട്രിപ്പ് അഡ്വൈസർ പുറത്ത് വിട്ട 2024-ലെ റിപ്പോർട്ട് പ്രകാരം പശ്ചിമേഷ്യൻ പ്രദേശങ്ങളിലെ ഏറ്റവും മികച്ച കാഴ്ചാനുഭവമായി അബുദാബിയിലെ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക് തിരഞ്ഞെടുക്കപ്പെട്ടു. 2024 ജൂലൈ 11-നാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

ഈ റിപ്പോർട്ട് പ്രകാരം മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച അനുഭവങ്ങളിൽ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക് ഒന്നാമതാണ്. ആഗോള തലത്തിലെ മികച്ച സാംസ്‌കാരിക, ചരിത്രപരമായ അനുഭവങ്ങളുടെ വിഭാഗത്തിൽ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക് മൂന്നാം സ്ഥാനത്തെത്തിയിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ ട്രാവൽ ഗൈഡൻസ് പ്ലാറ്റ്‌ഫോമായ ട്രിപ്പ് അഡ്വൈസർ വിവിധ രാജ്യങ്ങളിലെ യാത്രികരിൽ നിന്ന് എടുത്തിട്ടുള്ള അഭിപ്രായങ്ങൾ പ്രകാരമാണ് ഈ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.