കുവൈറ്റ്: 12 രാജ്യങ്ങളിലേക്കുള്ള വിമാനസർവീസുകൾ പുനരാരംഭിച്ചു

2021 ജൂലൈ 1 മുതൽ കുവൈറ്റിൽ നിന്ന് 12 രാജ്യങ്ങളിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ പുനരാരംഭിച്ചതായി കുവൈറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

കുവൈറ്റ്: വാക്സിനെടുത്ത പൗരന്മാർക്ക് ദിനവും 12 മണിക്കൂർ വീതം രാജ്യത്തിന്റെ കര, കടൽ അതിർത്തികളിലൂടെ സഞ്ചരിക്കാൻ അനുമതി നൽകി

COVID-19 വാക്സിൻ സ്വീകരിച്ചിട്ടുള്ള പൗരന്മാർക്ക് 2021 ജൂലൈ 1 മുതൽ ദിനവും 12 മണിക്കൂർ വീതം രാജ്യത്തിന്റെ കര, കടൽ അതിർത്തികളിലൂടെ സഞ്ചരിക്കാൻ അനുമതി നൽകിയതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

കുവൈറ്റ്: സർക്കാർ മേഖലയിൽ ഓഗസ്റ്റ് 1 മുതൽ വർക്ക് ഫ്രം ഹോം ഒഴിവാക്കാൻ തീരുമാനം

2021 ഓഗസ്റ്റ് 1 മുതൽ സർക്കാർ മേഖലയിൽ നിലവിൽ നടപ്പിലാക്കിയിട്ടുള്ള വർക്ക് ഫ്രം ഹോം ഉത്തരവ് പിൻവലിക്കുമെന്ന് കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു.

Continue Reading

കുവൈറ്റ്: മാളുകളിലേക്കുള്ള പ്രവേശന നിയന്ത്രണം; നിയമംലംഘിക്കുന്ന വാണിജ്യ സ്ഥാപനങ്ങൾക്ക് 5000 ദിനാർ പിഴ ചുമത്തും

രാജ്യത്തെ ഏതാനം പൊതുഇടങ്ങളിലേക്കുള്ള പ്രവേശനം COVID-19 വാക്സിനെടുത്തവർക്ക് മാത്രമാക്കി പരിമിതപ്പെടുത്താനുള്ള തീരുമാനം നടപ്പിലാക്കുന്നതിൽ വീഴ്ച്ചകൾ വരുത്തുന്ന വാണിജ്യ സ്ഥാപനങ്ങൾക്ക് 5000 ദിനാർ പിഴ ചുമത്തുമെന്ന് കുവൈറ്റ് മിനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

കുവൈറ്റ്: പ്രവേശന നിയന്ത്രണം കോഓപ്പറേറ്റീവ് സൊസൈറ്റി സ്റ്റോറുകൾക്ക് ബാധകമല്ല

2021 ജൂൺ 27 മുതൽ രാജ്യത്തെ ഏതാനം പൊതുഇടങ്ങളിലേക്കുള്ള പ്രവേശനം COVID-19 വാക്സിനെടുത്തവർക്ക് മാത്രമാക്കി പരിമിതപ്പെടുത്താനുള്ള തീരുമാനം ആറായിരം സ്‌ക്വയർ മീറ്ററിൽ താഴെ വിസ്‌തീർണമുള്ള കോഓപ്പറേറ്റീവ് സൊസൈറ്റി സ്റ്റോറുകൾ, സമാന്തര മാർക്കറ്റുകൾ മുതലായവയ്ക്ക് ബാധകമല്ലെന്ന് കുവൈറ്റിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

കുവൈറ്റ്: COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിക്കാൻ പൊതുജനങ്ങളോട് ക്യാബിനറ്റ് ആഹ്വാനം ചെയ്തു

പൊതുസമൂഹത്തിന്റെ സുരക്ഷ ഉറപ്പ്‌ വരുത്തുന്നതിനായി രാജ്യത്തെ ജനങ്ങളോട് COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിക്കാൻ കുവൈറ്റ് ക്യാബിനറ്റ് ആഹ്വാനം ചെയ്തു.

Continue Reading

കുവൈറ്റ്: മാളുകളിലേക്കുള്ള പ്രവേശന നിയന്ത്രണം; പരിശോധനകൾക്കായി പ്രത്യേക പോലീസ് ഉദ്യോഗസ്ഥരെ ഏർപ്പെടുത്തി

2021 ജൂൺ 27, ഞായറാഴ്ച്ച മുതൽ രാജ്യത്തെ മാളുകൾ, റെസ്റ്ററന്റുകൾ മുതലായ പൊതുഇടങ്ങളിലേക്കുള്ള പ്രവേശനം COVID-19 വാക്സിനെടുത്തവർക്ക് മാത്രമാക്കി പരിമിതപ്പെടുത്താനുള്ള തീരുമാനത്തിന്റെ ഭാഗമായി, കുവൈറ്റിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങളിൽ പരിശോധനകൾക്കായി പ്രത്യേക സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിച്ചതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Continue Reading

കുവൈറ്റ്: ജൂൺ 27 മുതൽ മാളുകൾ ഉൾപ്പടെയുള്ള പൊതുഇടങ്ങളിലേക്കുള്ള പ്രവേശനം വാക്സിനെടുത്തവർക്ക് മാത്രമായി പരിമിതപ്പെടുത്തും

2021 ജൂൺ 27, ഞായറാഴ്ച്ച മുതൽ രാജ്യത്തെ മാളുകൾ, റെസ്റ്ററന്റുകൾ മുതലായ പൊതുഇടങ്ങളിലേക്കുള്ള പ്രവേശനം COVID-19 വാക്സിനെടുത്തവർക്ക് മാത്രമാക്കി പരിമിതപ്പെടുത്താൻ തീരുമാനിച്ചതായി കുവൈറ്റ് ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് സെന്റർ (CGCKuwait) അറിയിച്ചു.

Continue Reading

കുവൈറ്റ്: വിദേശയാത്രയ്ക്കിടയിൽ രോഗബാധിതരായ വാക്സിനെടുത്ത ഗാർഹിക ജീവനക്കാർക്ക് തിരികെ പ്രവേശിക്കുന്നതിന് അനുമതി നൽകില്ല

COVID-19 വാക്സിനെടുത്ത ഗാർഹിക ജീവനക്കാർ വിദേശയാത്രയ്ക്കിടയിൽ രോഗബാധിതരാകുന്ന സാഹചര്യത്തിൽ അവർക്ക് കുവൈറ്റിലേക്ക് തിരികെ പ്രവേശിക്കുന്നതിന് അനുമതി നൽകില്ലെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Continue Reading

കുവൈറ്റ്: രാജ്യത്തിന് പുറത്തുള്ള പ്രവാസികൾക്ക് ഓൺലൈനിലൂടെ വിസ കാലാവധി പുതുക്കുന്നതിനുള്ള സേവനങ്ങൾ തുടരും

പ്രവാസികൾക്ക് ഓൺലൈൻ സംവിധാനത്തിലൂടെ റെസിഡൻസി വിസകൾ പുതുക്കുന്നതിനും, മറ്റു വിസ സേവനങ്ങൾ നേടുന്നതിനുമായുള്ള സൗകര്യം തുടരുമെന്ന് കുവൈറ്റ് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസി അഫയേഴ്‌സ് അറിയിച്ചു.

Continue Reading