രാജ്യത്തെ അന്തരീക്ഷ താപനില ഉയരുന്നതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടി. 2022 മെയ് 19-ന് കാലാവസ്ഥാ കേന്ദ്രം നൽകിയ അറിയിപ്പ് പ്രകാരം സൗത്ത് അൽ ശർഖിയ ഗവർണറേറ്റിലെ ജലാൻ ബനി ബു ഹസ്സൻ സ്റ്റേഷനിൽ അന്തരീക്ഷ താപനില 45.7 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിട്ടുണ്ട്.
24 മണിക്കൂറിനിടയിൽ ഒമാനിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനിലയാണിത്. സൈഖിലാണ് ഏറ്റവും താഴ്ന്ന താപനില രേഖപ്പെടുത്തിയിരിക്കുന്നത്. സൈഖ് സ്റ്റേഷനിൽ 21.3 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയിരിക്കുന്നത്.