ഖത്തർ: മാർച്ച് പകുതിയോടെ ചൂട് കൂടും

GCC News

മാർച്ച് പകുതിയോടെ രാജ്യത്ത് അന്തരീക്ഷ താപനില ഉയരുമെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2025 മാർച്ച് 2-നാണ് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം ഈ അറിയിപ്പ് നൽകിയത്.

മാർച്ച് മാസത്തിൽ അന്തരീക്ഷ താപനില പടിപടിയായി ഉയരുമെന്ന് കാലാവസ്ഥാ വകുപ്പ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രാജ്യത്ത് വടക്കുപടിഞ്ഞാറൻ ദിശയിലായിരിക്കും കാറ്റ് അനുഭവപ്പെടുന്നതെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.