സൗദി അറേബ്യ: റിയാദ് എയർപോർട്ടിലെ ടെർമിനൽ മാറ്റുന്ന നടപടികൾ 2026 ഫെബ്രുവരി 16 മുതൽ ആരംഭിക്കും

featured GCC News

കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ടിലെ വ്യോമയാന സേവനങ്ങൾ ഘട്ടം ഘട്ടമായി വിവിധ ടെർമിനലുകളിലേക്ക് മാറ്റുന്ന നടപടികൾ 2026 ഫെബ്രുവരി 16 മുതൽ ആരംഭിക്കുന്നതാണ്. 2026 ഫെബ്രുവരി 8-നാണ് കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ട് അധികൃതർ ഇക്കാര്യം അറിയിച്ചത്.

2026 ഫെബ്രുവരി 16 മുതൽ ഫെബ്രുവരി 25 വരെയുള്ള കാലയളവിൽ ഘട്ടം ഘട്ടമായാണ് ഈ ടെർമിനൽ മാറ്റുന്ന നടപടികൾ നടപ്പിലാക്കുന്നത്. കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രവർത്തന പരിവർത്തന നടപടികളാണിതെന്ന് എയർപോർട്ട് അധികൃതർ കൂട്ടിച്ചേർത്തു.

ഇതിന്റെ ഭാഗമായി ഫെബ്രുവരി 16 മുതൽ 10 ദിവസത്തെ കാലയളവിൽ വിമാനത്താവളത്തിൽ നിന്നുള്ള അന്താരാഷ്ട്ര, ആഭ്യന്തര വിമാന സർവീസുകൾ വിവിധ ടെർമിനലുകളിലേക്ക് ക്രമേണ മാറ്റുന്നതാണ്. ഈ നടപടികൾ സൗദിയ, ഫ്‌ളൈനാസ്, ഫ്‌ളൈഎഡീൽ എന്നിവയെയും വിദേശ വിമാനക്കമ്പനികൾ നടത്തുന്ന വിമാന സർവീസുകളെയും ബാധിക്കുന്നതാണ്.

താഴെ പറയുന്ന പ്രകാരമാണ് ഈ ടെർമിനൽ മാറ്റ നടപടികൾ കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ടിൽ നടപ്പിലാക്കുന്നത്:

  • 2026 ഫെബ്രുവരി 16: പുലർച്ചെ 12 മണിക്ക് ശേഷമുള്ള ഫ്‌ളൈഎഡീൽ ഇന്റർനാഷണൽ സർവീസുകൾ ടെർമിനൽ 1-ലേക്ക് മാറ്റുന്നതാണ്.
  • 2026 ഫെബ്രുവരി 17: പുലർച്ചെ 3 മണിക്ക് ശേഷമുള്ള സൗദിയ ഇന്റർനാഷണൽ സർവീസുകൾ ടെർമിനൽ 2-ലേക്ക് മാറ്റുന്നതാണ്.
  • 2026 ഫെബ്രുവരി 24: പുലർച്ചെ 12 മണിക്ക് ശേഷമുള്ള എല്ലാ സൗദിയ ഡൊമസ്റ്റിക് സർവീസുകളും ടെർമിനൽ 4-ലേക്ക് മാറ്റുന്നതാണ്. ഇതോടൊപ്പം രാത്രി 11 മണിക്ക് ശേഷമുള്ള സൗദിയ, ഫ്‌ളൈനാസ്, ഫ്‌ളൈഎഡീൽ ഡൊമസ്റ്റിക് സർവീസുകളും ടെർമിനൽ 4-ലേക്ക് മാറ്റുന്നതാണ്.
  • 2026 ഫെബ്രുവരി 25: രാവിലെ 5 മണിക്ക് ശേഷമുള്ള വിദേശ വിമാനക്കമ്പനികൾ നടത്തുന്ന ഇന്റർനാഷണൽ സർവീസുകൾ ടെർമിനൽ 5-ലേക്ക് മാറ്റുന്നതാണ്. ഇതോടൊപ്പം രാവിലെ 7 മണിക്ക് ശേഷമുള്ള സൗദിയ, ഫ്‌ളൈനാസ്, ഫ്‌ളൈഎഡീൽ ഡൊമസ്റ്റിക് സർവീസുകളും ടെർമിനൽ 3-ലേക്ക് മാറ്റുന്നതാണ്.