എമിറേറ്റിലെ ട്രാഫിക് പിഴത്തുകകൾ, ട്രാഫിക് സേവന ഫീസ് മുതലായവ ഇനി മുതൽ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് അടയ്ക്കാമെന്ന് റാസ് അൽ ഖൈമ പോലീസ് ജനറൽ ഹെഡ്ക്വാർട്ടേഴ്സ് അറിയിച്ചു. ഇതിനായി റാസ് അൽ ഖൈമ പൊലീസിന് കീഴിലെ ട്രാഫിക് ആൻഡ് ലൈസൻസിങ്ങ് സേവനകേന്ദ്രത്തിലെ ട്രാഫിക് പിഴത്തുകകൾ, ഫീസ് എന്നിവ അടയ്ക്കുന്നതിനുള്ള സംവിധാനം നവീകരിച്ചതായി അധികൃതർ അറിയിച്ചിട്ടുണ്ട്.
2022 ജൂൺ 14-നാണ് റാസ് അൽ ഖൈമ പോലീസിനു കീഴിലെ വെഹിക്കിൾസ് ആൻഡ് ഡ്രൈവേഴ്സ് ലൈസൻസിങ്ങ് വകുപ്പ് ഡയറക്ടർ കേണൽ റാഷിദ് സലേം ബിൻ യാഖൂബ് അൽ സാബി ഇക്കാര്യം അറിയിച്ചത്. ഇതിന്റെ ഭാഗമായി ഈ സംവിധാനത്തിൽ ഇ-പേയ്മെന്റ് സേവനങ്ങൾ ഉൾപ്പെടുത്തിയതായി അദ്ദേഹം വ്യക്തമാക്കി.
റാസ് അൽ ഖൈമ നാഷണൽ ബാങ്കുമായി ചേർന്നാണ് പോലീസ് ഈ സേവനം നൽകുന്നത്.