ഇന്ത്യയിൽ നിന്ന് ബഹ്റൈനിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്കുള്ള യാത്രാ നിർദ്ദേശങ്ങൾ സംബന്ധിച്ച് ഇന്ത്യൻ എംബസി അറിയിപ്പ് പുറത്തിറക്കി. ഇതിനായി എംബസിയിൽ റെജിസ്റ്റർ ചെയ്‌തിരുന്ന ഏതാനം യാത്രികർക്ക് ബഹ്‌റൈൻ സർക്കാർ മടങ്ങിയെത്തുന്നതിനുള്ള അനുവാദം നൽകിയതായി എംബസി അറിയിച്ചു.
നാട്ടിൽ നിന്ന് ബഹ്റൈനിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന യാത്രികർക്ക് https://docs.google.com/forms/d/e/1FAIpQLSdbhw02bMa8M46KkIaceFh7wchQ2l3vi4GpAu8lnq1ICuBSVA/viewform എന്ന വിലാസത്തിലൂടെ എംബസിയുമായി റെജിസ്റ്റർ ചെയ്യാവുന്നതാണ്. പാസ്സ്‌പോർട്ട് വിവരങ്ങൾ, ബഹ്‌റൈനി വിസ സംബന്ധിച്ചുള്ള വിവരങ്ങൾ മുതലായവ ഈ ഓൺലൈൻ ഫോമിലൂടെ നലകി റെജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമാണ്, പ്രവാസികളെ നാട്ടിലേക്കെത്തിക്കാനായി ഇന്ത്യയിൽ നിന്ന് ബഹ്റൈനിലേക്ക് തിരിക്കുന്ന പ്രത്യേക വിമാനങ്ങളിൽ ടിക്കറ്റ് എടുക്കാൻ അനുവാദം നൽകുന്നത് എന്നും എംബസി വ്യക്തമാക്കി.
ആദ്യം റെജിസ്റ്റർ ചെയ്യുന്നവർക്ക് ആദ്യം സേവനം നൽകുന്ന രീതിയിലാണ് ഈ റെജിസ്ട്രേഷൻ എന്നും എംബസി കൂട്ടിച്ചേർത്തു. അനുവാദം ലഭിക്കുന്ന യാത്രികരെ എംബസി ഇമെയിൽ, അല്ലെങ്കിൽ ഫോണിലൂടെ ബന്ധപ്പെടുന്നതാണ്.
ഇന്ത്യ-ബഹ്‌റൈൻ വ്യോമയാന പാതയിൽ താത്കാലിക സേവനങ്ങൾ ആരംഭിക്കുന്നതിനുള്ള ‘എയർ ബബിൾ’ സംവിധാനത്തിനുള്ള നടപടികൾ പുരോഗമിക്കുന്നതായും എംബസി അറിയിച്ചു.