യു എ ഇ: സ്വകാര്യ മേഖലയിലെ ഈദുൽ അദ്ഹ അവധിദിനങ്ങൾ പ്രഖ്യാപിച്ചു

featured GCC News

രാജ്യത്തെ സ്വകാര്യ മേഖലയിലെ ഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങൾ 2024 ജൂൺ 15, ശനിയാഴ്ച (1445 ദുൽ ഹജ്ജ് 9) മുതൽ ആരംഭിക്കുമെന്ന് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ (MoHRE) അറിയിച്ചു. 2024 ജൂൺ 8-നാണ് MoHRE ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

https://twitter.com/MOHRE_UAE/status/1799437046173532454

സ്വകാര്യ മേഖലയിൽ 2024 ജൂൺ 15, ശനിയാഴ്ച മുതൽ ജൂൺ 18, ചൊവ്വാഴ്ച (1445 ദുൽ ഹജ്ജ് 9 മുതൽ 12) വരെ ഈദുൽ അദ്ഹ അവധിദിനങ്ങളായിരിക്കുമെന്ന് MoHRE വ്യക്തമാക്കിയിട്ടുണ്ട്.

ഈ ദിനങ്ങൾ യു എ ഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് വേതനത്തോടെയുള്ള അവധിദിനങ്ങളായി കണക്കാക്കുന്നതാണ്.

രാജ്യത്തെ മന്ത്രാലയങ്ങളിലെയും, സർക്കാർ വകുപ്പുകളിലെയും ഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങൾ 2024 ജൂൺ 15, ശനിയാഴ്ച മുതൽ ആരംഭിക്കുമെന്ന് യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സ്സ് (FAHR) നേരത്തെ അറിയിച്ചിരുന്നു.