രാജ്യത്തെ സ്വകാര്യ മേഖലയിലെ ഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങൾ 2025 ജൂൺ 5, വ്യാഴാഴ്ച മുതൽ ആരംഭിക്കുമെന്ന് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷൻ (MoHRE) അറിയിച്ചു. 2025 മെയ് 29-നാണ് MoHRE ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
On the occasion of Arafat Day and Eid Al-Adha, the period from Thursday 5 June to Sunday 8 June 2025 will be an official paid holiday for all private sector employees across the UAE. Adha Mubarak. #MOHRE #UAEGov #UAE #EidAlAdha pic.twitter.com/vywJW8g4Jl
— وزارة الموارد البشرية والتوطين (@MOHRE_UAE) May 29, 2025
യു എ ഇയിലെ സ്വകാര്യ മേഖലയിൽ 2025 ജൂൺ 5 മുതൽ ജൂൺ 8, ഞായറാഴ്ച വരെ ഈദുൽ അദ്ഹ അവധിദിനങ്ങളായിരിക്കുമെന്ന് MoHRE വ്യക്തമാക്കിയിട്ടുണ്ട്.
ഈ ദിനങ്ങൾ യു എ ഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് വേതനത്തോടെയുള്ള അവധിദിനങ്ങളായി കണക്കാക്കുന്നതാണ്.
രാജ്യത്തെ മന്ത്രാലയങ്ങളിലെയും, സർക്കാർ വകുപ്പുകളിലെയും ഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങൾ 2025 ജൂൺ 5, വ്യാഴാഴ്ച മുതൽ ആരംഭിക്കുമെന്ന് യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സ്സ് (FAHR) നേരത്തെ അറിയിച്ചിരുന്നു.