രാജ്യത്തെ മന്ത്രാലയങ്ങളിലെയും, സർക്കാർ വകുപ്പുകളിലെയും ഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങൾ 2025 ജൂൺ 5, വ്യാഴാഴ്ച മുതൽ ആരംഭിക്കുമെന്ന് യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സ്സ് (FAHR) അറിയിച്ചു. 2025 മെയ് 28-നാണ് യു എ ഇ അധികൃതർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
حسب تعميم للهيئة..
— FAHR (@FAHR_UAE) May 28, 2025
عطلة وقفة عرفة وعيد الأضحى للوزارات والجهات الاتحادية لهذا العام 1446هـ سوف تبدأ من 09 ذي الحجة 1446هـ الموافق يوم الخميس 05 يونيو 2025، وتستمر لغاية 12 ذي الحجة 1446هـ الموافق يوم الأحد 08 يونيو 2025م، على أن يستأنف الدوام الرسمي يوم الاثنين 09 يونيو 2025م. pic.twitter.com/1uag3B3JI6
യു എ ഇയിലെ പൊതുമേഖലയിൽ 2025 ജൂൺ 5 മുതൽ ജൂൺ 8, ഞായറാഴ്ച വരെ ഈദുൽ അദ്ഹ അവധിദിനങ്ങളായിരിക്കുമെന്ന് FAHR വ്യക്തമാക്കിയിട്ടുണ്ട്.
അവധിയ്ക്ക് ശേഷം യു എ ഇയിലെ പൊതുമേഖലയിലെ പ്രവർത്തനങ്ങൾ 2025 ജൂൺ 9, തിങ്കളാഴ്ച മുതൽ പുനരാരംഭിക്കുന്നതാണ്.