രാജ്യത്ത് ദുൽ ഹജ്ജ് മാസപ്പിറവി ദൃശ്യമായതായി യു എ ഇ പ്രെസിഡെൻഷ്യൽ കോർട്ട് അറിയിച്ചു. 2025 മെയ് 27-ന് രാത്രിയാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
Friday 6th June first day of Eid Al Adha in UAE: Presidential Court#WamNews https://t.co/i82IQvlml5 pic.twitter.com/OxgGRFENAh
— WAM English (@WAMNEWS_ENG) May 27, 2025
മാസപ്പിറവി ദൃശ്യമായതോടെ 2025 മെയ് 28, ബുധനാഴ്ച ദുൽ ഹജ്ജ് മാസത്തിലെ ആദ്യ ദിനമായിരിക്കും.
ഇതോടെ യു എ ഇയിൽ അറഫാ ദിനം 2025 ജൂൺ 5, വ്യാഴാഴ്ചയും, ബലിപെരുന്നാൾ 2025 ജൂൺ 6, വെള്ളിയാഴ്ചയുമായിരിക്കുമെന്ന് പ്രെസിഡെൻഷ്യൽ കോർട്ട് വ്യക്തമാക്കിയിട്ടുണ്ട്.
സൗദി അറേബ്യ ഉൾപ്പടെ മറ്റു ഗൾഫ് രാജ്യങ്ങളിലും ബലിപെരുന്നാൾ ജൂൺ 6-ന് ആയിരിക്കും.