രാജ്യത്തെ മന്ത്രാലയങ്ങളിലെയും, സർക്കാർ വകുപ്പുകളിലെയും ഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങൾ 2022 ജൂലൈ 8 മുതൽ ആരംഭിക്കുമെന്ന് യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സ്സ് (FAHR) അറിയിച്ചു. 2022 ജൂൺ 30-നാണ് അധികൃതർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
പൊതുമേഖലയിൽ 2022 ജൂലൈ 8, വെള്ളിയാഴ്ച മുതൽ ജൂലൈ 11, തിങ്കളാഴ്ച വരെ ഈദുൽ അദ്ഹ അവധിദിനങ്ങളായിരിക്കുമെന്ന് FAHR വ്യക്തമാക്കി. അവധിക്ക് ശേഷം ജൂലൈ 12, ചൊവ്വാഴ്ച മുതൽ ഓഫീസുകളുടെ പ്രവർത്തനം പുനരാരംഭിക്കുന്നതാണ്.