യു എ ഇ: 2021 ഡിസംബർ മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു

UAE

2021 ഡിസംബർ മാസത്തിലെ ഇന്ധന വില സംബന്ധിച്ച് യു എ ഇ ഫ്യുവൽ പ്രൈസ് ഫോളോ-അപ്പ് കമ്മിറ്റി ഔദ്യോഗിക പ്രഖ്യാപനം നടത്തി. ഈ അറിയിപ്പ് പ്രകാരം സൂപ്പർ 98, സ്പെഷ്യൽ 95, ഇ-പ്ലസ് 91, ഡീസൽ എന്നിവയുടെ വിലയിൽ കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

2021 ഡിസംബർ മാസത്തെ യു എ ഇയിലെ ഇന്ധന വില:

  • സൂപ്പർ 98 – ലിറ്ററിന് 2.77 ദിർഹം. (നവംബർ മാസത്തിൽ ലിറ്ററിന് 2.80 ദിർഹം ആയിരുന്നു)
  • സ്പെഷ്യൽ 95 – ലിറ്ററിന് 2.66 ദിർഹം. (നവംബർ മാസത്തിൽ ലിറ്ററിന് 2.69 ദിർഹം ആയിരുന്നു)
  • ഇ-പ്ലസ് 91 – ലിറ്ററിന് 2.58 ദിർഹം. (നവംബർ മാസത്തിൽ ലിറ്ററിന് 2.61 ദിർഹം ആയിരുന്നു)
  • ഡീസൽ – ലിറ്ററിന് 2.77 ദിർഹം. (നവംബർ മാസത്തിൽ ലിറ്ററിന് 2.81 ദിർഹം ആയിരുന്നു)

2021 ഡിസംബർ 1 മുതൽ ഈ പുതുക്കിയ ഇന്ധന വില പ്രാബല്യത്തിൽ വരുന്നതാണ്.