2025 ജനുവരി മാസത്തിലെ ഇന്ധന വില സംബന്ധിച്ച് യു എ ഇ ഫ്യുവൽ പ്രൈസ് ഫോളോ-അപ്പ് കമ്മിറ്റി ഔദ്യോഗിക പ്രഖ്യാപനം നടത്തി. 2024 ഡിസംബർ 31-നാണ് കമ്മിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
UAE Fuel Price Committee announces prices for January #WamNews pic.twitter.com/dTng8L3MxY
— WAM English (@WAMNEWS_ENG) December 31, 2024
എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഈ അറിയിപ്പ് പ്രകാരം രാജ്യത്തെ പെട്രോൾ ഡീസൽ വിലകളിൽ കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് മാറ്റം വരുത്തിയിട്ടില്ല.
2025 ജനുവരി മാസത്തിലെ യു എ ഇയിലെ ഇന്ധന വില:
- സൂപ്പർ 98 – ലിറ്ററിന് 2.61 ദിർഹം. (2024 ഡിസംബർ മാസത്തിൽ ലിറ്ററിന് 2.61 ദിർഹം ആയിരുന്നു)
- സ്പെഷ്യൽ 95 – ലിറ്ററിന് 2.50 ദിർഹം. (2024 ഡിസംബർ മാസത്തിൽ ലിറ്ററിന് 2.50 ദിർഹം ആയിരുന്നു)
- ഇ-പ്ലസ് 91 – ലിറ്ററിന് 2.43 ദിർഹം. (2024 ഡിസംബർ മാസത്തിൽ ലിറ്ററിന് 2.43 ദിർഹം ആയിരുന്നു)
- ഡീസൽ – ലിറ്ററിന് 2.68 ദിർഹം. (2024 ഡിസംബർ മാസത്തിൽ ലിറ്ററിന് 2.68 ദിർഹം ആയിരുന്നു)
ഈ പുതുക്കിയ ഇന്ധന വില 2025 ജനുവരി 1 മുതൽ യു എ ഇയിൽ പ്രാബല്യത്തിൽ വരുന്നതാണ്.