യു എ ഇ: 2022 ഒക്ടോബർ മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോൾ, ഡീസൽ വില കുറയും

GCC News

2022 ഒക്ടോബർ മാസത്തിലെ ഇന്ധന വില സംബന്ധിച്ച് യു എ ഇ ഫ്യുവൽ പ്രൈസ് ഫോളോ-അപ്പ് കമ്മിറ്റി ഔദ്യോഗിക പ്രഖ്യാപനം നടത്തി. 2022 സെപ്റ്റംബർ 30-ന് രാത്രിയാണ് യു എ ഇ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം പെട്രോൾ, ഡീസൽ വിലകളിൽ 2022 സെപ്റ്റംബർ മാസത്തെ അപേക്ഷിച്ച് കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

2022 ഒക്ടോബർ മാസത്തെ യു എ ഇയിലെ ഇന്ധന വില:

  • സൂപ്പർ 98 – ലിറ്ററിന് 3.03 ദിർഹം. (2022 സെപ്റ്റംബർ മാസത്തിൽ ലിറ്ററിന് 3.41 ദിർഹം ആയിരുന്നു)
  • സ്പെഷ്യൽ 95 – ലിറ്ററിന് 2.92 ദിർഹം. (2022 സെപ്റ്റംബർ മാസത്തിൽ ലിറ്ററിന് 3.30 ദിർഹം ആയിരുന്നു)
  • ഇ-പ്ലസ് 91 – ലിറ്ററിന് 2.85 ദിർഹം. (2022 സെപ്റ്റംബർ മാസത്തിൽ ലിറ്ററിന് 3.22 ദിർഹം ആയിരുന്നു)
  • ഡീസൽ – ലിറ്ററിന് 3.76 ദിർഹം. (2022 സെപ്റ്റംബർ മാസത്തിൽ ലിറ്ററിന് 3.87 ദിർഹം ആയിരുന്നു)

2022 ഒക്ടോബർ 1 മുതൽ ഈ പുതുക്കിയ ഇന്ധന വില പ്രാബല്യത്തിൽ വരുന്നതാണ്.