യു എ ഇ: സർക്കാർ സ്ഥാപനങ്ങളുടെ പുതുവത്സര അവധി പ്രഖ്യാപിച്ചു

featured UAE

പുതുവർഷം പ്രമാണിച്ച് രാജ്യത്തെ പൊതുമേഖലയിൽ 2025 ജനുവരി 1, ബുധനാഴ്ച അവധിയായായിരിക്കുമെന്ന് യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സ്സ് (FAHR) അറിയിച്ചു. 2024 ഡിസംബർ 20-നാണ് FAHR ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഈ അറിയിപ്പ് പ്രകാരമുള്ള അവധി രാജ്യത്തെ എല്ലാ മന്ത്രാലയങ്ങൾക്കും ഫെഡറൽ സ്ഥാപനങ്ങൾക്കും ബാധകമാണ്.

അവധിയ്ക്ക് ശേഷം പൊതുമേഖലാ സ്ഥാപനങ്ങൾ 2025 ജനുവരി 2, വ്യാഴാഴ്ച മുതൽ പ്രവർത്തനം പുനരാരംഭിക്കുമെന്നും FAHR വ്യക്തമാക്കിയിട്ടുണ്ട്.