രാജ്യത്തെ സർക്കാർ, സ്വകാര്യ മേഖലകളിലെ അടുത്ത വർഷത്തെ അവധിദിനങ്ങൾ സംബന്ധിച്ച തീരുമാനത്തിന് യു എ ഇ ക്യാബിനറ്റ് അംഗീകാരം നൽകി. 2022 നവംബർ 27-നാണ് യു എ ഇ ക്യാബിനറ്റ് 2023-ലെ പൊതു അവധിദിനങ്ങൾ പ്രഖ്യാപിച്ചത്.
ഈ അറിയിപ്പ് പ്രകാരം, 2023-ൽ യു എ ഇയിലെ പൊതു, സ്വകാര്യ മേഖലകളിൽ താഴെ പറയുന്ന തീയതികൾ അവധിദിനങ്ങളായിരിക്കും:
- ജനുവരി 1 – പുതുവർഷം.
- റമദാൻ 29 മുതൽ ശവ്വാൽ 3 വരെ – ഈദുൽ ഫിത്ർ.
- ദുൽ ഹജ്ജ് 9 – അറഫാ ദിനം.
- ദുൽ ഹജ്ജ് 10 മുതൽ 12 വരെ – ഈദുൽ അദ്ഹ.
- ജൂലൈ 21 – ഇസ്ലാമിക് പുതുവർഷം.
- സെപ്റ്റംബർ 29 – നബിദിനം.
- ഡിസംബർ 2, 3 – യു എ ഇ ദേശീയ ദിനം.