2025-ലെ റമദാൻ മാസത്തിലെ സർക്കാർ ഓഫീസുകളുടെയും, മന്ത്രാലയങ്ങളുടെയും ഔദ്യോഗിക പ്രവർത്തന സമയക്രമം സംബന്ധിച്ച് യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സ്സ് (FAHR) അറിയിപ്പ് പുറത്തിറക്കി. 2025 ഫെബ്രുവരി 23-നാണ് FAHR ഇക്കാര്യം പ്രഖ്യാപിച്ചത്.
الهيئة تعلن ساعات العمل في شهر رمضان للوزارات والجهات الاتحادية pic.twitter.com/9PcnLKrQx2
— FAHR (@FAHR_UAE) February 23, 2025
ഈ അറിയിപ്പ് പ്രകാരം യു എ ഇയിലെ സർക്കാർ സ്ഥാപനങ്ങൾ, മന്ത്രാലയങ്ങൾ, ഓഫീസുകൾ എന്നിവ റമദാൻ മാസത്തിൽ താഴെ പറയുന്ന സമയക്രമം പാലിച്ച് പ്രവർത്തിക്കുന്നതാണ്:
- തിങ്കൾ മുതൽ വ്യാഴം വരെ – രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2.30 വരെ.
- വെള്ളിയാഴ്ച്ച – രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12:00 വരെ.
റമദാനിൽ സർക്കാർ മേഖലയിൽ ആവശ്യമെങ്കിൽ ഫ്ലെക്സിബിൾ വർക്കിംഗ്, റിമോട്ട് വർക്ക് സംവിധാനങ്ങൾ നടപ്പിലാക്കാൻ ഫെഡറൽ അധികാരികൾക്ക് അനുമതി നൽകിയിട്ടുണ്ട്.
ഫെഡറൽ ഗവൺമെൻ്റ് വകുപ്പുകൾക്ക്, അംഗീകൃത ചട്ടങ്ങൾ അനുസരിച്ച്, റമദാനിൽ വെള്ളിയാഴ്ചകളിൽ പരമാവധി 70 ശതമാനം ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുവദിക്കാമെന്നും അതോറിറ്റി അറിയിച്ചു.
WAM