റമദാൻ 2022: സ്വകാര്യ മേഖലയിലെ പ്രവർത്തി സമയം സംബന്ധിച്ച് യു എ ഇ അധികൃതർ അറിയിപ്പ് നൽകി

UAE

റമദാനിൽ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ജോലി സമയം ദിവസേന രണ്ട് മണിക്കൂർ വീതം കുറയ്ക്കുമെന്ന് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറേറ്റൈസേഷൻ അറിയിച്ചു. 2022 മാർച്ച് 15-നാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

തൊഴിൽ ബന്ധങ്ങൾ നിയന്ത്രിക്കുന്നത് സംബന്ധിച്ച് 2021-ലെ ഫെഡറൽ ഡിക്രി-നിയമം നമ്പർ 33 നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ രാജ്യത്ത് പ്രവർത്തിക്കുന്ന എല്ലാ സ്വകാര്യമേഖലാ സ്ഥാപനങ്ങളും പാലിക്കേണ്ടതുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.

2022-ലെ റമദാൻ മാസത്തിലെ സർക്കാർ ഓഫീസുകളുടെയും, മന്ത്രാലയങ്ങളുടെയും ഔദ്യോഗിക പ്രവർത്തന സമയക്രമം സംബന്ധിച്ച് യു എ ഇ സർക്കാർ 2022 മാർച്ച് 3-ന് അറിയിപ്പ് നൽകിയിരുന്നു.

With inputs from WAM