യു എ ഇയിലെ പൊതുമേഖലാ സ്ഥാപനങ്ങളിൽ റമദാനിലെ പ്രവർത്തി സമയം അഞ്ച് മണിക്കൂറാക്കി നിശ്ചയിച്ചതായി ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സസ് (FAHR) ഏപ്രിൽ 19, ഞായറാഴ്ച്ച അറിയിച്ചു.
രാവിലെ 9 മുതൽ ഉച്ചകഴിഞ്ഞ് 2 മണി വരെയായിരിക്കും റമദാനിൽ പൊതുമേഖലാ സ്ഥാപനങ്ങൾ പ്രവർത്തിക്കുക. അടിയന്തിര സ്വഭാവമുള്ള മേഖലകളിലൊഴികെ ഈ സമയക്രമമാകും നടപ്പിലാക്കുക.