അനുചിതമായ ഉള്ളടക്കം: യു എ ഇ കഴിഞ്ഞ വർഷം തടഞ്ഞത് 1688 വെബ്സൈറ്റുകൾ

GCC News

യു എ ഇയിലെ സൈബർ നിയമങ്ങളനുസരിച്ച് അനുചിതമായ ഉള്ളടക്കങ്ങളുള്ള 1688 വെബ്സൈറ്റുകളാണ് 2019-ൽ രാജ്യത്ത് ബ്ലോക്ക് ചെയ്തതെന്ന് ടെലികമ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി (TRA) അറിയിച്ചു. വെറുപ്പ് പരത്തുന്നതും, അശ്ലീലമായതും, വംശീയ വിദ്വേഷം വളർത്തുന്നതും, മതനിന്ദ പടർത്തുന്നതുമായ വിവിധ വെബ്സൈറ്റുകളാണ് TRA തടഞ്ഞതെന്ന് അധികൃതർ വ്യക്തമാക്കി.

2019-ൽ ബ്ലോക്ക് ചെയ്ത വെബ്സൈറ്റുകളിൽ 32 ശതമാനത്തോളം അശ്ലീലമായ ഉള്ളടക്കത്തോടുകൂടിയ വെബ്സൈറ്റുകളാണെന്നും TRA കൂട്ടിച്ചേർത്തു. 542 വെബ്സൈറ്റുകളാണ് ഈ കാരണത്താൽ യു എ ഇ തടഞ്ഞത്. 26 ശതമാനത്തോളം വെബ്സൈറ്റുകൾ വിവിധ തരത്തിലുള്ള സാമ്പത്തിക തട്ടിപ്പുകൾക്കുള്ളതായിരുന്നെന്നും അധികൃതർ അറിയിച്ചു. 2018-ൽ 2659 വെബ്സൈറ്റുകളാണ് ഇത്തരം കാരണങ്ങളാൽ TRA തടഞ്ഞത്.