ഖത്തർ നാഷണൽ ഡേ ആഘോഷങ്ങളുടെ ഭാഗമായി 2022 ഡിസംബർ 18, ഞായറാഴ്ച അബുദാബിയിലെ പ്രധാന കെട്ടിടങ്ങൾ ഖത്തർ ദേശീയ പതാകയുടെ നിറത്തിലുള്ള വർണ്ണവിളക്കുകളാൽ അലങ്കരിച്ചു.
![](http://pravasidaily.com/wp-content/uploads/2022/12/uae-qatar-national-day-dec-19-2022d.jpg)
![](http://pravasidaily.com/wp-content/uploads/2022/12/uae-qatar-national-day-dec-19-2022c.jpg)
![](http://pravasidaily.com/wp-content/uploads/2022/12/uae-qatar-national-day-dec-19-2022b.jpg)
ദേശീയ ദിനത്തോടനുബന്ധിച്ച്, യു എ ഇ പ്രസിഡന്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ H.H. ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർ ഖത്തർ അമീർ H.H. ഷെയ്ഖ് തമിം ബിൻ ഹമദ് അൽ താനിയ്ക്ക് ആശംസകൾ നേർന്നു.
Cover Image: Abu Dhabi Media Office.