യു എ ഇ: റമദാനിലെ ആദ്യ ദിനം ഏപ്രിൽ 2-ന്

GCC News

രാജ്യത്ത് ഈ വർഷത്തെ റമദാനിലെ ആദ്യ ദിനം 2022 ഏപ്രിൽ 2, ശനിയാഴ്ച്ചയായിരിക്കുമെന്ന് യു എ ഇ മൂൺ സൈറ്റിങ്ങ് കമ്മിറ്റി പ്രഖ്യാപിച്ചു. 2022 ഏപ്രിൽ 1-ന് രാത്രിയാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

രാജ്യത്ത് റമദാൻ മാസപ്പിറവി ദൃശ്യമായതായി അധികൃതർ അറിയിച്ചു. ഏപ്രിൽ 1, വെള്ളിയാഴ്ച്ച ശഅബാൻ മാസത്തിലെ അവസാന ദിനമായിരിക്കുമെന്നും, ഏപ്രിൽ 2 മുതൽ റമദാൻ ആരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.