യു എ ഇ: പബ്ലിക് ബെനിഫിറ്റ് സ്ഥാപനങ്ങളെ കോർപ്പറേറ്റ് നികുതിയിൽ നിന്ന് ഒഴിവാക്കും

featured UAE

പൊതുസമൂഹത്തിന് ഉപകാരപ്രദമായ പബ്ലിക് ബെനിഫിറ്റ് സ്ഥാപനങ്ങളെ കോർപ്പറേറ്റ് നികുതിയിൽ നിന്ന് ഒഴിവാക്കുമെന്ന് യു എ ഇ മിനിസ്ട്രി ഓഫ് ഫിനാൻസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് യു എ ഇ ക്യാബിനറ്റ് ഒരു ഔദ്യോഗിക തീരുമാനം പ്രഖ്യാപിച്ചിട്ടുണ്ട്.

ഇത് പ്രകാരം, അർഹതയുള്ള പബ്ലിക് ബെനിഫിറ്റ് സ്ഥാപനങ്ങളെ കോർപ്പറേറ്റ് നികുതിയിൽ നിന്ന് ഒഴിവാക്കുന്നതാണ്. 2023 ഏപ്രിൽ 23-നാണ് യു എ ഇ മിനിസ്ട്രി ഓഫ് ഫിനാൻസ് ഇക്കാര്യം അറിയിച്ചത്.

സാമൂഹിക നന്മയ്ക്കായി പബ്ലിക് ബെനിഫിറ്റ് സ്ഥാപനങ്ങൾ നൽകുന്ന സംഭാവനകൾ കണക്കിലെടുത്താണ് ഈ തീരുമാനം. മതം, ജീവകാരുണ്യ പ്രവർത്തനങ്ങൾ, ശാസ്ത്രം, വിദ്യാഭ്യസം, സംസ്കാരം തുടങ്ങിയ മേഖലകളിൽ സംഭാവന നൽകുന്ന അർഹതയുള്ള സ്ഥാപനങ്ങൾ പബ്ലിക് ബെനിഫിറ്റ് സ്ഥാപനങ്ങളുടെ പരിധിയിൽ വരുന്നതാണ്.

2023 ജൂൺ 1 മുതൽ രാജ്യത്തെ വാണിജ്യ സ്ഥാപനങ്ങളുടെ ബിസിനസ് ലാഭത്തിന്മേൽ ഒരു ഫെഡറൽ കോർപ്പറേറ്റ് നികുതി ഏർപ്പെടുത്തുമെന്ന് യു എ ഇ ധനമന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.

കോർപ്പറേറ്റ് നികുതി രജിസ്‌ട്രേഷൻ നടപടികളിൽ നിന്ന് ഒഴിവാക്കിയിട്ടുള്ള വിഭാഗങ്ങൾ സംബന്ധിച്ച് യു എ ഇ ധനകാര്യമന്ത്രാലയം പിന്നീട് ഒരു അറിയിപ്പ് പുറത്തിറക്കിയിരുന്നു. ഇതിന് പുറമെയാണ് ഇപ്പോൾ പബ്ലിക് ബെനിഫിറ്റ് സ്ഥാപനങ്ങളെ കോർപ്പറേറ്റ് നികുതിയിൽ നിന്ന് ഒഴിവാക്കുന്നതിനുള്ള ഈ തീരുമാനം.

With inputs from WAM.