രാജ്യത്തെ COVID-19 സാഹചര്യവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഏതാനം സന്ദേശങ്ങൾ വ്യാജമാണെന്ന് യു എ ഇ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇത്തരം അടിസ്ഥാനരഹിതമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടികൾ കൈക്കൊള്ളുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
യു എ ഇയിലെ കൊറോണ വൈറസ് സാഹചര്യത്തെക്കുറിച്ചുള്ളതെന്ന തരത്തിലുള്ള ഒരു ശബ്ദസന്ദേശം സമൂഹമാധ്യമങ്ങളിലും മറ്റും വ്യാപകമായി പ്രചരിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇത്തരം വാർത്തകൾ വ്യാജമാണെന്ന് അറിയിച്ച് കൊണ്ട് ആരോഗ്യ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കിയത്. ഈ സന്ദേശത്തിൽ പറയുന്ന കാര്യങ്ങൾ യാതൊരു അടിസ്ഥാനവുമില്ലാത്തതാണെന്ന് മന്ത്രാലയം വ്യക്തമാക്കി.