യു എ ഇ മാനവ വിഭവശേഷി മന്ത്രാലയം (MoHRE) തങ്ങളുടെ ഉപഭോക്താക്കൾക്കായി ഒരു വീഡിയോ കോൾ സേവനം ആരംഭിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ ഔദ്യോഗിക സ്മാർട്ട് ആപ്ലിക്കേഷനിലും വാട്ട്‌സ്ആപ്പിലും (600590000) ഈ വീഡിയോ കോൾ സേവനം ലഭ്യമാക്കിയിട്ടുണ്ട്. ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച ഡിജിറ്റൽ സേവനങ്ങൾ നൽകുന്ന നയത്തിന്റെ ഭാഗമായാണ് ഈ തീരുമാനം.
MoHRE നൽകുന്ന മുഴുവൻ സേവനങ്ങളെക്കുറിച്ചും അന്വേഷിക്കുന്നതിനും, മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന കൺസൾട്ടൻ്റുമാരിൽ നിന്ന് വീഡിയോ കോളുകൾ വഴി പിന്തുണ സ്വീകരിക്കാനും ഈ സേവനം ഉപയോക്താക്കളെ അനുവദിക്കുന്നു. ഉപഭോക്താക്കൾക്ക് MoHRE-യുടെ ഔദ്യോഗിക സ്മാർട്ട് ആപ്ലിക്കേഷനിലെ ‘സപ്പോർട്ട് ആൻഡ് കോണ്ടാക്റ്റ്’ ഉപയോഗിച്ച് കൊണ്ട് ഈ സേവനം ആവശ്യപ്പെടാവുന്നതാണ്.
വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നവർക്ക് ‘എസ്റ്റാബ്ലിഷ്മെന്റ്റ്സ് ആൻഡ് വർക്കേഴ്സ്’, അല്ലെങ്കിൽ ‘ഡൊമസ്റ്റിക് വർക്കേഴ്സ്’ എന്നിവയിലൂടെ ഈ സേവനം ലഭ്യമാകുന്നതാണ്. ഔദ്യോഗിക പ്രവൃത്തി ദിവസങ്ങളായ തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7:30 മുതൽ 3:00 വരെയും വെള്ളിയാഴ്ച രാവിലെ 7:30 മുതൽ ഉച്ചയ്ക്ക് 12:00 വരെയും ഈ സേവനം ലഭ്യമാണ്.
WAM