തട്ടിപ്പ് ലക്ഷ്യമിട്ട് അജ്ഞാത നമ്പറുകളിൽ നിന്ന് വരുന്ന ഫോൺ കോളുകളെക്കുറിച്ച് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറാറ്റൈസേഷൻ (MoHRE) മുന്നറിയിപ്പ് നൽകി. 2025 ഓഗസ്റ്റ് 29-നാണ് MoHRE ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.
Fake Calls Alert!
— وزارة الموارد البشرية والتوطين (@MOHRE_UAE) August 29, 2025
Watch out for calls from unknown numbers! Scammers may pretend to be official entities to steal your personal or confidential information.
Report any suspicious activity to the Ministry at 600 590000 or ask@mohre.gov.ae.#MoHRE #UAE #UAEGovernment pic.twitter.com/vz1lliHjq4
അജ്ഞാത നമ്പറുകളിൽ നിന്ന് വരുന്ന ഇത്തരം കൃത്രിമ ഫോൺ കോളുകളെക്കുറിച്ച് ജാഗ്രത പുലർത്താൻ MoHRE യു എ ഇ പൗരന്മാരോടും, നിവാസികളോടും ആഹ്വാനം ചെയ്തിട്ടുണ്ട്. ഇത്തരം സംശയാസ്പദമായ കാര്യങ്ങൾ ഉടൻ തന്നെ അധികൃതരെ അറിയിക്കാനും MoHRE ആവശ്യപ്പെട്ടിട്ടുണ്ട്.
സ്വകാര്യ വിവരങ്ങൾ ചോരുന്നത് ഒഴിവാക്കുന്നതിനും, വിവിധ തട്ടിപ്പുകൾക്ക് ഇരയാകുന്നത് തടയുന്നതിനും അജ്ഞാത നമ്പറുകളിൽ നിന്ന് വരുന്ന ഫോൺ കോളുകളെക്കുറിച്ച് ജാഗ്രത പുലർത്തണമെന്ന് MoHRE ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത്തരം ഫോൺ കോളുകൾ ‘വോയിസ് ഫിഷിങ്’ ഗണത്തിൽ പെടുന്ന തട്ടിപ്പുകളാകാനുള്ള സാധ്യത വളരെയധികം കൂടുതലാണെന്ന് MoHRE കൂട്ടിച്ചേർത്തു.
ഔദ്യോഗിക പദവികളിലുള്ള ഉദ്യോഗസ്ഥരായി ചമഞ്ഞും മറ്റും ഇത്തരം തട്ടിപ്പുകാർ വ്യക്തികളിൽ നിന്ന് രഹസ്യാത്മക വിവരങ്ങൾ തട്ടിയെടുക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് MoHRE വ്യക്തമാക്കി. റെസിഡൻസി വിവരങ്ങൾ, പാസ്സ്‌പോർട്ട് വിവരങ്ങൾ, ബാങ്ക് അക്കൗണ്ട് നമ്പറുകൾ തുടങ്ങിയ രഹസ്യ വിവരങ്ങൾ ഇത്തരത്തിൽ ഇവർ ചോർത്തിയെടുക്കുന്നതായും അധികൃതർ കൂട്ടിച്ചേർത്തു.
ഇത്തരം തട്ടിപ്പുകൾ സംബന്ധിച്ച വിവരങ്ങൾ 600590000 എന്ന നമ്പറിലോ, ask@mohre.gov.ae എന്ന ഇമെയിൽ വിലാസത്തിലോ MoHRE അധികൃതരുമായി പങ്ക് വെക്കാവുന്നതാണ്. അജ്ഞാത നമ്പറുകളിൽ നിന്ന് വരുന്ന ഫോൺ കോളുകളോട് പ്രതികരിക്കരുതെന്നും, സ്വകാര്യ വിവരങ്ങൾ പങ്ക് വെക്കുന്നതിന് മുൻപായി വിളിക്കുന്ന വ്യക്തി ആരാണെന്ന് പരിശോധിച്ച് ഉറപ്പ് വരുത്തണമെന്നും MoHRE ആവശ്യപ്പെട്ടിട്ടുണ്ട്.
Cover Image: Pixabay.

