രാജ്യത്തിന്റെ ഏതാനം ഇടങ്ങളിൽ 2022 നവംബർ 21, തിങ്കളാഴ്ച മുതൽ മഴയ്ക്ക് സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അറിയിച്ചു. 2022 നവംബർ 18-നാണ് NCM ഇക്കാര്യം അറിയിച്ചത്.
2022 നവംബർ 21, തിങ്കളാഴ്ച മുതൽ നവംബർ 23, ബുധനാഴ്ച വരെയാണ് രാജ്യത്തെ കാലാവസ്ഥയിൽ വ്യതിയാനം ഉണ്ടാകാനിടയുള്ളതായി NCM അറിയിച്ചിരിക്കുന്നത്.
തെക്കുകിഴക്കൻ ദിശയിൽ നിന്നുള്ള ന്യൂനമർദ്ദത്തിനൊപ്പം, തെക്കുകിഴക്കൻ ദിശയിൽ നിന്നും, വടക്കുകിഴക്കൻ ദിശയിൽ നിന്നും ഈര്‍പ്പമുള്ള കാറ്റിനും സാധ്യതയുള്ളതായി NCM ചൂണ്ടിക്കാട്ടി. ഇതിനാൽ യു എ ഇയുടെ തീരപ്രദേശങ്ങളിലും, പടിഞ്ഞാറൻ പ്രദേശങ്ങളിലും ഈ കാലയളവിൽ മഴ ലഭിക്കാമെന്ന് NCM വ്യക്തമാക്കി.