യു എ ഇയുടെ എണ്ണ ഇതര വിദേശ വ്യാപാരം രണ്ട് വർഷം കൊണ്ട് 4 ട്രില്യൺ ദിർഹമാകുമെന്ന് ദുബായ് ഭരണാധികാരി

GCC News

യു എ ഇയുടെ എണ്ണ ഇതര വിദേശ വ്യാപാരം അടുത്ത രണ്ട് വർഷം കൊണ്ട് 4 ട്രില്യൺ ദിർഹത്തിലേക്ക് ഉയർത്താനാകുമെന്ന് യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

കഴിഞ്ഞ ഏതാനം വർഷങ്ങളായി യു എ ഇയുടെ എണ്ണ ഇതര വിദേശ വ്യാപാരത്തിൽ തുടർച്ചയായ വളർച്ച രേഖപ്പെടുത്തുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ വർഷത്തിന്റെ ആദ്യ പാദത്തിൽ യു എ ഇയുടെ എണ്ണ ഇതര വിദേശ വ്യാപാരം 18.6% വളർച്ച രേഖപ്പെടുത്തിയതായി അദ്ദേഹം അറിയിച്ചു.

ഈ വർഷത്തെ ആദ്യ പാദത്തിലെ കണക്കുകൾ പ്രകാരം യു എ ഇയുടെ എണ്ണ ഇതര വിദേശ വ്യാപാരം 835 ബില്യൺ ദിർഹം രേഖപ്പെടുത്തിയിട്ടുണ്ട്. 2031-ഓടെ യു എ ഇയുടെ എണ്ണ ഇതര വിദേശ വ്യാപാരം 4 ട്രില്യൺ ദിർഹമാക്കുക എന്ന ലക്‌ഷ്യം അടുത്ത രണ്ട് വർഷം കൊണ്ട് തന്നെ കൈവരിക്കാനാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.