രാജ്യത്ത് ഇൻ്റർനെറ്റിലൂടെ ലൈസൻസില്ലാതെ മെഡിക്കൽ ഉൽപ്പന്നങ്ങൾ പ്രചരിപ്പിക്കുന്നതിനുള്ള പിഴകൾ സംബന്ധിച്ച് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ അറിയിപ്പ് നൽകി. 2022 ഏപ്രിൽ 21-നാണ് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ഇക്കാര്യം വിശദീകരിച്ചത്.
കിംവദന്തികളും ഇ-കുറ്റകൃത്യങ്ങളും ചെറുക്കുന്നതിനുള്ള യു എ ഇ ഫെഡറൽ ഡിക്രി-നിയമ നമ്പർ ‘2021/ 34’-ന്റെ ആർട്ടിക്കിൾ 49 അനുസരിച്ച്, രാജ്യത്ത് വിൽക്കുന്നതിന് അനുമതിയില്ലാത്തതോ, അനുമതിയുള്ളവയുടെ അനുകരണമോ ആയ മെഡിക്കൽ ഉൽപന്നങ്ങളുടെ പ്രചാരണം, വില്പന എന്നിവ ലക്ഷ്യമിട്ട് കൊണ്ട് ഒരു വെബ്‌സൈറ്റ് സൃഷ്‌ടിക്കുകയും, നിയന്ത്രിക്കുകയും, മേൽനോട്ടം വഹിക്കുകയും, ഇത് സംബന്ധിച്ച വിവരങ്ങൾ ഓൺലൈനിൽ പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന ഏതൊരു വ്യക്തിയ്ക്കും ശിക്ഷയായി തടവും പിഴയും ലഭിക്കുന്നതാണ്.
പൊതുജനങ്ങൾക്കിടയിൽ നിയമസംസ്കാരം വർദ്ധിപ്പിക്കുന്നതിനും രാജ്യത്തെ ഏറ്റവും പുതിയ നിയമനിർമ്മാണങ്ങളെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനുമുള്ള പബ്ലിക് പ്രോസിക്യൂഷന്റെ നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് ഈ അറിയിപ്പ്.
WAM