യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, സൗദി കിരീടാവകാശി H.H. പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽഅസീസുമായി കൂടിക്കാഴ്ച നടത്തി. 2024 ഏപ്രിൽ 17-ന് സൗദി അറേബ്യയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച.
യു എ ഇ പ്രസിഡന്റിന്റെ സൗദി സന്ദർശനത്തിന്റെ ഭാഗമായിട്ടായിരുന്നു ഈ കൂടിക്കാഴ്ച. സൗദി അറേബ്യയിലെ ഈസ്റ്റേൺ പ്രൊവിന്സിൽ സ്ഥിതിചെയ്യുന്ന അസീസിയ പാലസിൽ വെച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധങ്ങൾ, സഹകരണം എന്നീ വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു. യു എ ഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗേഷാണ് ഇക്കാര്യം അറിയിച്ചത്.
യു എ ഇ പ്രസിഡന്റിന്റെ സൗദി സന്ദർശനം സഹകരണം, ആശയവിനിമയം, ഏകീകരണം തുടങ്ങിയ വിഷയങ്ങളിൽ സൗദി അറേബ്യയുമായി യു എ ഇ പുലർത്തുന്ന ബന്ധങ്ങൾക്ക് അടിവരയിടുന്നതായും, ഇത് മേഖലയിലെ സുരക്ഷ, അഭിവൃദ്ധി, സ്ഥിരത തുടങ്ങിയവയ്ക്ക് അനിവാര്യമാണെന്നും അൻവർ ഗർഗേഷ് വ്യക്തമാക്കി.