യു എ ഇ പ്രസിഡന്റ് ദുബായ് ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി

GCC News

യു എ ഇ പ്രസിഡൻ്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യു എ ഇ വൈസ് പ്രസിഡൻ്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി കൂടിക്കാഴ്ച നടത്തി.

2025 ജനുവരി 22-ന് അൽ ഐനിലെ ഖസ്ർ അൽ റൗദയിൽ വെച്ചായിരുന്നു ഈ കൂടിക്കാഴ്ച്ച. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

രാജ്യത്തിന്റെ പുരോഗതിയുമായി ബന്ധപ്പെട്ടതും, യു എ ഇ പൗരന്മാരുടെ ക്ഷേമവുമായി ബന്ധപ്പെട്ടതുമായ നിരവധി വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു.

Source: Dubai Media Office.

യു എ ഇ വൈസ് പ്രസിഡന്റും, ഡെപ്യൂട്ടി പ്രധാനമന്ത്രിയും, പ്രെസിഡെൻഷ്യൽ കോർട്ട് ചെയർമാനുമായ H.H. ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച.