യു എ ഇ: ഓഗസ്റ്റ് 1 മുതൽ ICA ഓഫീസുകളിലേക്ക് പ്രവേശിക്കുന്നതിന് പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ ഏർപ്പെടുത്താൻ തീരുമാനം

featured GCC News

2021 ഓഗസ്റ്റ് 1 മുതൽ ഉപഭോക്താക്കൾക്ക് യു എ ഇയിലെ ഫെഡറൽ അതോറിറ്റി ഓഫ് ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ICA) ഓഫീസുകളിലേക്ക് പ്രവേശനം അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി അധികൃതർ വ്യക്തമാക്കി. ജൂലൈ 24-നാണ് ICA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം, 2021 ഓഗസ്റ്റ് 1 മുതൽ ICA ജീവനക്കാർ ഒഴികെയുള്ള മുഴുവൻ സന്ദർശകർക്കും അതോറിറ്റിയുടെ ഓഫീസുകളിലേക്കുള്ള പ്രവേശനത്തിന് പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്തുന്നതാണ്. ഓഗസ്റ്റ് 1 മുതൽ ICA ഓഫീസുകളിലെത്തുന്ന സന്ദർശകർ, ഉപഭോക്താക്കൾ, കരാറടിസ്ഥാനത്തിൽ സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങളിലെ ജീവനക്കാർ തുടങ്ങിയ മുഴുവൻ പേർക്കും ഈ മാനദണ്ഡങ്ങൾ ബാധകമാക്കുന്നതാണ്.

2021 ഓഗസ്റ്റ് 1 മുതൽ ICA ഓഫീസുകളിലേക്കുള്ള പ്രവേശനം താഴെ പറയുന്ന മാനദണ്ഡങ്ങൾ പ്രകാരമായിരിക്കും:

  • യു എ ഇ അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിനുകളുടെ മുഴുവൻ ഡോസുകളും സ്വീകരിച്ചിട്ടുള്ളവരോ, 48 മണിക്കൂറിനിടയിൽ നേടിയ COVID-19 PCR നെഗറ്റീവ് റിസൾട്ട് ഉള്ളവരോ ആയ സന്ദർശകർ, ഉപഭോക്താക്കൾ എന്നിവർക്ക് പ്രവേശനം അനുവദിക്കുന്നതാണ്.
  • ആരോഗ്യ അധികൃതരിൽ നിന്ന് പ്രത്യേക അനുമതി നേടിയിട്ടുള്ള വാക്സിനെടുക്കാത്തവർക്ക് 48 മണിക്കൂറിനിടയിൽ നേടിയ COVID-19 PCR നെഗറ്റീവ് റിസൾട്ട് ഉപയോഗിച്ച് പ്രവേശനം അനുവദിക്കുന്നതാണ്.
  • പതിനാറ് വയസിന് താഴെ പ്രായമുള്ളവർക്ക് ഈ നിയമങ്ങൾ ബാധകമല്ല.

വാക്സിനേഷൻ സ്റ്റാറ്റസ്, ടെസ്റ്റ് റിസൾട്ട് എന്നിവ തെളിയിക്കുന്നതിനായി ‘Al Hosn’ ആപ്പ് ഉപയോഗിക്കാവുന്നതാണ്.