2022 വർഷത്തെ രണ്ടാം പാദത്തിലെ മൂല്യവർദ്ധിത നികുതി (Value Added Tax – VAT) റിട്ടേൺ 2022 ജൂലൈ 31-നകം സമർപ്പിക്കണമെന്ന് ഒമാൻ ടാക്സ് അതോറിറ്റി അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
നികുതി റിട്ടേൺ ഫയൽ ചെയ്യുന്നവർ, ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും, സാമ്പത്തിക വിവരങ്ങളും നിർദിഷ്ട ഫോം അനുസരിച്ച് സമർപ്പിക്കണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഇതിനായുള്ള ഫോം ഒമാൻ ടാക്സ് അതോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.