തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്.എ.ടി ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജിയിൽ അനസ്തറ്റിസ്റ്റ്, ഫെർഫ്യൂഷനിസ്റ്റ്, തിയേറ്റർ നഴ്‌സ് തസ്തികകളിൽ ആശുപത്രി വികസന സമിതി മുഖേന താത്കാലിക നിയമനം നടത്തുന്നു.
പീഡിയാട്രിക് അനസ്തറ്റിസ്റ്റിന് എം.ഡി/ഡി.എൻ.ബിയും (അനസ്‌തേഷ്യ), ഡി.എം. കാർഡിയാക് അനസ്‌തേഷ്യ/ എം.ഡി/ ഡി.എൻ.ബിയും (അനസ്‌തേഷ്യ), പി.ഡി.സി.സിയുമാണ് (കാർഡിയാക് അനസ്‌തേഷ്യ) യോഗ്യത.
പെർഫ്യൂഷനിസ്റ്റിന് പി.ജി ഡിപ്ലോമയാണ് (ക്ലിനിക്കൽ പെർഫ്യൂഷൻ) യോഗ്യത. പീഡിയാട്രിക് കാർഡിയാക് സർജറിയിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം വേണം.
തിയേറ്റർ നഴ്‌സിന് തിയറ്റേഴ്‌സ് ബി.എസ്‌സി/ ജി.എൻ.എയും (നഴ്‌സിംഗ്) പീഡിയാട്രിക് കാർഡിയാക് സർജറി തിയേറ്ററിൽ രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം ഉണ്ടാകണം.
മാർച്ച് 16ന് രാവിലെ 11ന് എസ്.എ.ടി ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിൽ ഇന്റർവ്യൂവിന് ഹാജരാകണം.