പരിസ്ഥിതി സൗഹൃദമായ കാൽവെപ്പുമായി ദുബായ് ഗോൾഫ്. ദുബായ് ഗോൾഫിന്റെ എല്ലാ ഗോൾഫ് മൈതാനങ്ങളിലും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കുപ്പികൾ പൂർണ്ണമായും ഒഴിവാക്കി. ഈ നീക്കത്തിലൂടെ ദുബായ് ഗോൾഫിന്റെ അഞ്ച് മൈതാനങ്ങളിലുമായി വാർഷിക കണക്കിൽ ഏകദേശം 785,000 പ്ലാസ്റ്റിക് കുപ്പികലാണ് ഒഴിവാക്കാനാകുക.
ഡെൽ ടെക്നോളജീസുമായി ചേർന്നുള്ള ഈ പദ്ധതി പ്രകാരം ഒറ്റത്തവണ പ്ലാസ്റ്റിക് കുപ്പികൾക്ക് പകരം അലുമിനിയം വാട്ടർ ബോട്ടിലുകളാകും ഇനി ഉപയോഗിക്കുക. ദുബായ് ക്രീക്ക് ഗോൾഫ് ക്ലബ്, എമിറേറ്സ് ഗോൾഫ് ക്ലബ്, ജുമൈറ ഗോൾഫ് എസ്റ്റേസ് എന്നിവയും ഈ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായുള്ള പ്രചാരണത്തിൽ പങ്കെടുക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഈ മൈതാനങ്ങളിലെല്ലാം ഗോൾഫ് കളിക്കാർക്ക് പ്ലാസ്റ്റിക്ക് കുപ്പികൾക്ക് പകരം അലുമിനിയം കുപ്പികൾ ഉപയോഗിക്കുന്നത് നിർബന്ധമാക്കും.