മാർച്ച് 1-ന് ആരംഭിക്കുന്ന ദേശീയ വായനാ മാസാചരണത്തിനുള്ള തയ്യാറെടുപ്പുകളുമായി സാംസ്കാരിക വിജ്ഞാന മന്ത്രാലയം. ‘വായനയുടെ ഉല്ലാസം’ എന്ന പ്രമേയത്തിൽ ഒരുങ്ങുന്ന 2020-ലെ ദേശീയ വായനാ മാസാചരണത്തിനു വേണ്ടി വിവിധ വകുപ്പുകളെയും സംഘടനകളെയും സംയോജിപ്പിച്ചു കൊണ്ടുള്ള പ്രവർത്തനങ്ങൾ അതിന്റെ അവസാന ഘട്ടത്തിലാണെന്ന് അധികൃതർ വ്യക്തമാക്കി.
ഇതിലൂടെ വായന വളർത്താനുള്ള വിവിധ പദ്ധതികളും പ്രചാരണ പരിപാടികളും ഒരുക്കുന്നുണ്ട്. സമൂഹത്തിന്റെ ഒരു അവിഭാജ്യ ഘടകമാക്കി പുസ്തകങ്ങളെയും വായനയേയും മാറ്റിയെടുക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.