വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒരു ദാൽ ഫ്രൈ
ആവശ്യമായ വിഭവങ്ങൾ:
തുവരപ്പരിപ്പ് – 1/2 കപ്പ്
ഓയിൽ – 2 tbsp
ചുവന്ന മുളക് – 2 എണ്ണം
പച്ചമുളക് -1 എണ്ണം
ജീരകം – 1/4 tsp
കറിവേപ്പില – 1 പിടി
വലിയ ഉള്ളി – 1 എണ്ണം
ഇഞ്ചി – 1 ചെറിയ കഷ്ണം
വെളുത്തുള്ളി – 1 അല്ലി
മഞ്ഞൾപ്പൊടി – 1/4 tsp
മുളക്പൊടി – 1/2 tsp
തക്കാളി – പഴുത്തത് 1 എണ്ണം
കസൂരി മേത്തി – ആവശ്യത്തിന്
മല്ലിയില – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
- പരിപ്പ് നല്ലവണ്ണം കഴുകി വൃത്തിയാക്കിയ ശേഷം 30 മിനിറ്റെങ്കിലും വെള്ളത്തിൽ കുതിർത്ത് എടുക്കുക.
- അതിൽ ഒന്നര കപ്പ് വെള്ളവയും ആവശ്യത്തിന് ഉപ്പും ഒരു നുള്ളു മഞ്ഞപ്പൊടിയും ചേർത്ത് കുക്കറിൽ 2 വിസിൽ വരുന്ന വരെ വേവിച്ചെടുക്കുക. കുക്കർ പ്രെഷർ മുഴുവനായും പോയ ശേഷം പരിപ്പും അതിൽ ബാക്കിയുള്ള വെള്ളവും ഒന്ന് നല്ല പോലെ ഉടച്ചെടുക്കുക.
- ഒരു നോൺസ്റ്റിക് പാനിലോ ചീനച്ചട്ടിയിലോ 2 റ്റേബിൾസ്പൂൺ ഓയിൽ ചൂടാക്കുക.
- ഇതിലേക്ക് ചുവന്ന മുളക്, ജീരകം, കറിവേപ്പില എന്നിവ ചേർത്ത് മൂപ്പിക്കുക. എണ്ണയുടെ ചൂട് വല്ലാതെ കൂടാതിരിക്കാൻ ശ്രദ്ധിക്കണം.
- ഇതിലേക്ക് നനുത്തതായി അറിഞ്ഞ ഇഞ്ചിയും വെള്ളുള്ളിയും ചേർത്ത് പച്ചമണം പോകുന്ന വരെ മൂപ്പിക്കുക. കരിയാതിരിക്കാൻ ഇളം ചൂടിൽ സ്റ്റവ് സെറ്റ് ചെയ്യുന്നതാണ് നല്ലത്.
- ഇതിൽ അരിഞ്ഞുവെച്ച വലിയ ഉള്ളി ചേർത്ത് നല്ല പോലെ വഴറ്റുക. വഴറ്റുമ്പോൾ ഒരു നുള്ള് ഉപ്പും ചേർക്കാം. ഉള്ളി വഴന്ന് വരുമ്പോൾ അരിഞ്ഞ പച്ചമുളകും ചേർക്കുക. ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി അര ടീസ്പൂൺ മുളക്‌പൊടി എന്നിവ ചേർത്ത് മൂപ്പിക്കുക. ഒരു നുള്ള് കസൂരി മേത്തി വിരൽ കൊണ്ട് ഒന്ന് അമർത്തി തിരുമ്മിയ ശേഷം ഇതിലേക്ക് ചേർത്ത് നല്ല പോലെ വഴറ്റിയെടുക്കുക.
- ഇതിലേക്ക് ചെറുതായി കൊത്തി അരിഞ്ഞ തക്കാളി ചേർത്ത് ഇളക്കി യോജിപ്പിക്കുക. എന്നിട്ട് ഒരു അടപ്പ് കൊണ്ട് പാൻ മൂടി വെച്ച് തക്കാളി മുഴുവനായും വെന്തു ഉടഞ്ഞുചേരുന്ന വരെ വേവിച്ചെടുക്കുക. ഇടയ്ക്ക് അടപ്പ് തുറന്ന് ഇളക്കി യോജിപ്പിക്കണം. നിങ്ങളുടെ ഈ മസാലക്കൂട്ട് കരിഞ്ഞു പോകുന്നതായി തോന്നുന്നു എങ്കിൽ ഒരു റ്റേബിൾസ്പൂൺ വെള്ളം അതിലേക്ക് തളിച്ച് കൊടുത്ത് ഇളക്കി യോജിപ്പിക്കുക.
- തക്കാളി നല്ല പോലെ മസാലയിൽ വെന്തുചേർന്നാൽ അതിലേക്ക് നേരത്തെ വേവിച്ച് വെച്ചിരുന്ന പരിപ്പ് ചേർത്ത് ഇളക്കിയോജിപ്പിക്കുക. ഇതിലേക്ക് അര കപ്പു മുതൽ നിങ്ങൾക്ക് കറിയുടെ ചാറിന്റെ ആവശ്യാനുസാരം തിളപ്പിച്ച വെള്ളം ചേർക്കണം. ആവശ്യത്തിന് ഉപ്പ് ചേർക്കുക. നന്നായി യോജിപ്പിച്ച ശേഷം ഇത് നല്ല പോലെ തിളയ്ക്കാൻ അനുവദിക്കുന്ന. തിള വരുമ്പോൾ അതിലേക്ക് കൊത്തി അരിഞ്ഞ മല്ലിയിലയും അല്പം കസൂരി മേത്തിയും ചേർത്തിളക്കി ദാൽ കറി അടുപ്പിൽ നിന്ന് വാങ്ങി വെക്കുക.
ചപ്പാത്തി, പൊറോട്ട, നാൻ എന്നിവയുടെ കൂടെ ഈ കറി ഉപയോയാഗിക്കാം
തയ്യാറാക്കിയത്
മാളൂസ് കിച്ചൻ
* ഉണക്കിയെടുത്ത ഉലുവയിലയാണ് കസൂരിമേത്തി
[image courtesy: https://commons.wikimedia.org/wiki/File:Tadka_Dal.jpg]