ഉണക്ക ചെമ്മീന്‍ ചമ്മന്തി

Fish Non Vegetarian Ruchikoott

ഉണക്ക ചെമ്മീൻ കൊണ്ട് തയ്യാറാക്കുന്ന രുചികരമായ ചമ്മന്തി.

വേണ്ട വിഭവങ്ങൾ:

ഉണക്ക ചെമ്മീന്‍ – 250 ഗ്രാം
വറ്റല്‍ മുളക് – 3 എണ്ണം
ചെറിയ ഉള്ളി (കൊച്ചുള്ളി) – 2 എണ്ണം
പുളി – രുചിയ്ക്കനുസരിച്ച് ആവശ്യത്തിന്
ഉപ്പ് – പാകത്തിന്
തേങ്ങ -അര മുറി തിരുമ്മിയത്‌

തയ്യാറാക്കുന്ന വിധം:

  • ഒരു പാനില്‍ ഉണക്ക ചെമ്മീന്‍ ചെറുതായി ചൂടാകി എടുക്കുക .
  • വറ്റല്‍ മുളക് ചുട്ട് എടുക്കുക .
  • വറുത്ത ചെമ്മീനും ചുട്ട മുളകും ഉള്ളിയും ഒരു കഷണം പുളിയും ഉപ്പും കറിവേപ്പിലയും തേങ്ങയുടെ കൂടെ ചേര്‍ത്ത് നന്നായി അരച്ചെടുക്കുക.

ചമ്മന്തി തയ്യാര്‍ ..

തയ്യാറാക്കിയത്
ജെയ്സൺ ജോണി
അബുദാബി

Leave a Reply

Your email address will not be published. Required fields are marked *