‘കേരള അഗ്രോ ഫുഡ് പ്രോ 2019’ മേള 20 മുതൽ

Kerala News

കാക്കനാട്: വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന ‘കേരള അഗ്രോ ഫുഡ് പ്രോ 2019’ പ്രദർശന വിപണനമേള കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയം ഗ്രൗണ്ടിൽ ഡിസംബർ 20 മുതൽ 23 വരെ നടക്കും.  കാർഷികാധിഷ്ഠിത മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെയും യന്ത്രങ്ങളുടെയും പ്രദർശനവും വിപണനവുമാണ് മേളയിലുള്ളത്.  ചക്ക, മാങ്ങ, തേങ്ങ, വാഴപ്പഴം, പപ്പായ, പൈനാപ്പിൾ, കശുമാങ്ങ, മരച്ചീനി, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയവയിൽ നിന്നുള്ള നൂതന ഉൽപ്പന്നങ്ങൾ, ഇതുമായി ബന്ധപ്പെട്ട യന്ത്രങ്ങൾ , സ്റ്റാർട്ടപ്പുകൾ എന്നിവയുടെ പ്രദർശനം ഉണ്ടായിരിക്കും.  ബന്ധപ്പെട്ട ടെക്നിക്കൽ സ്ഥാപനങ്ങളും മേളയിൽ പങ്കെടുക്കും.  വിശദ വിവരം കാക്കനാടുള്ള ജില്ലാ വ്യവസായ കേന്ദ്രത്തിൽ ലഭിക്കും.  വെബ് സൈറ്റ് : www.keralaagrofoodpro.com ഫോൺ: 0484 2431360, 2421461, 2421432’കേരള അഗ്രോ ഫുഡ് പ്രോ 2019′ മേള 20 മുതൽ

കാക്കനാട്: വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന ‘കേരള അഗ്രോ ഫുഡ് പ്രോ 2019’ പ്രദർശന വിപണനമേള കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയം ഗ്രൗണ്ടിൽ ഡിസംബർ 20 മുതൽ 23 വരെ നടക്കും.  കാർഷികാധിഷ്ഠിത മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെയും യന്ത്രങ്ങളുടെയും പ്രദർശനവും വിപണനവുമാണ് മേളയിലുള്ളത്.  ചക്ക, മാങ്ങ, തേങ്ങ, വാഴപ്പഴം, പപ്പായ, പൈനാപ്പിൾ, കശുമാങ്ങ, മരച്ചീനി, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയവയിൽ നിന്നുള്ള നൂതന ഉൽപ്പന്നങ്ങൾ, ഇതുമായി ബന്ധപ്പെട്ട യന്ത്രങ്ങൾ , സ്റ്റാർട്ടപ്പുകൾ എന്നിവയുടെ പ്രദർശനം ഉണ്ടായിരിക്കും.  ബന്ധപ്പെട്ട ടെക്നിക്കൽ സ്ഥാപനങ്ങളും മേളയിൽ പങ്കെടുക്കും.

വിശദ വിവരം കാക്കനാടുള്ള ജില്ലാ വ്യവസായ കേന്ദ്രത്തിൽ ലഭിക്കും.  
വെബ് സൈറ്റ് : www.keralaagrofoodpro.com
ഫോൺ: 0484 2431360, 2421461, 2421432

കൂടുതൽ വിവരങ്ങൾക്ക് : http://keralaagrofoodpro.com/sites/default/files/brochure.pdf