ന്യൂ ഡൽഹി : നമ്മുടെ ജീവിത സുരക്ഷയ്ക്കായി നിത്യജീവിതത്തിൽ നാം കരുതുന്ന ഒന്നാണ് ജനറൽ ഇൻഷുറൻസ്. ജീവൻ സുരക്ഷാ ഇൻഷുറൻസ്, ഹോം ഇൻഷുറൻസ്, വാഹന ഇൻഷുറൻസ് എന്നിവ ജനറൽ ഇൻഷുറൻസിൽ പെടുന്നവയാണ്. ജനുവരി 2020 മുതൽ ഇത്തരം ഇൻഷുറൻസ് പദ്ധതികളിൽ ചേരുന്നവർ പ്രത്യേകം ശ്രദ്ധിക്കണം,കാരണം ജനുവരി ഒന്ന് മുതൽ പ്രീമിയം ചാർജുകൾ 10 മുതൽ 15 ശതമാനം ശതമാനം വരെ ഉയരാൻ സാധ്യതയുണ്ട്. അതിനാൽ നമുക്ക് ശരിയായ വിധത്തിൽ യോജിച്ച ഇൻഷുറൻസ് പദ്ധതികൾ തിരഞ്ഞെടുക്കാനും, വേണ്ടിവന്നാൽ പദ്ധതികൾ തമ്മിൽ താരതമ്യം ചെയ്യുകയും ശരിയായ വിലയിരുത്തൽ നടത്താനും ശ്രദ്ധിക്കണം. റീ ഇൻഷുറൻസ് കമ്പനികൾ ഇൻഷുറൻസ് കമ്പനികളിൽ നിന്ന് ഈടാക്കുന്ന പ്രീമിയം നിരക്ക് ഉയര്‍ന്നേക്കും എന്നാതാണ് ഇൻഷുറൻസ് കമ്പനികളെ പോളിസി പ്രീമിയം വര്‍ധിപ്പിക്കാൻ പ്രേരിപ്പിക്കുന്നത്.