കാക്കനാട്: ജനുവരി ഒന്നു മുതല്‍ ഒറ്റതവണ ഉപയോഗിക്കുന്ന പ്ലാസ്റ്റി്ക ഉത്പന്നങ്ങളുടെ നിരോധനം നിലവില്‍ വരുമ്പോള്‍ ബദല്‍ സംവിധാനം ഒരുക്കി കുടുംബശ്രീയുടെ ‘പച്ച’ പദ്ധതി. ജില്ലയിലെ 262 കുടുംബ ശ്രീ യൂണിറ്റുകള്‍ ഉത്പാദിപ്പിക്കുന്ന തുണി സഞ്ചികള്‍ പച്ച എന്ന പേരിലാണ് വിപണിയിലെത്തിക്കുന്നത്. രണ്ട് രൂപമുതല്‍ 50 രൂപ വരെ വിലവരുന്ന വിവിധതരം തുണി സഞ്ചികളാണ് കുടുംബ ശ്രീ യൂണിറ്റുകള്‍ വിപണിയിലെത്തിച്ചിരിക്കുന്നത്.
ജില്ലാഭരണകൂടത്തിന്റെ സഹായത്തോടെ കുടുംബ ശ്രീ ആവിഷ്‌കരിച്ച ‘പച്ച’ പദ്ധതിയില്‍ വിപണിയിലെത്തിച്ച തുണി സഞ്ചികളുടെ വില്‍പനയും പ്രദര്‍ശ്ശനവും സിവില്‍ സ്്‌റ്റേഷന്‍ വളപ്പില്‍ സംഘടിപ്പിച്ചു. മേളയില്‍ വിവിധ കുടുംബ ശ്രീ യൂണിറ്റുകള്‍ ഉത്പാദിപ്പിച്ച കേക്കുകളുടെ വില്‍പ്പനയും ഉണ്ടായിരുന്നു. മടക്കി സൂക്ഷിക്കാവുന്നതും ചിത്രപണികള്‍ ചെയ്തതുമായ വിവിധതരം സുണി സഞ്ചികളാണ് കുടുംബ ശ്രീ പദ്ധതിയിലൂടെ വിപണിയിലെത്തിച്ചിരിക്കുന്നത്. ജില്ലാ പഞ്ചായത്ത പ്രസിഡന്റ് ഡോളി കുര്യാക്കോസ്, ജില്ലാ കളക്ടര്‍ എസ്. സുഹാസ്, എ.ഡി.എം കെ. ചന്ദ്രശേഖരന്‍ നായര്‍ എന്നിവര്‍ പ്രദര്‍ശ്ശന സ്റ്റാളുകള്‍ സന്ദര്‍ശ്ശിച്ചു.