മൂടൽ മഞ്ഞും മൂടിക്കെട്ടിയ അന്തരീക്ഷവും – യു എ ഇ

GCC News

ഇന്ന് രാവിലെ മുതൽ അബുദാബിയിൽ പലയിടങ്ങളിലും മൂടൽ മഞ്ഞു അനുഭവപ്പെട്ടു. കാലാവസ്ഥാ കേന്ദ്രങ്ങൾ വാഹങ്ങൾ കൈകാര്യം ചെയ്യുന്നവർക്ക് കാഴ്ച്ച മറയ്ക്കുന്ന മൂടൽ മഞ്ഞിന്റെ ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു.

പൊതുവിൽ മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കും എന്ന് കാലാവസ്ഥാ കേന്ദ്രങ്ങൾ അറിയിക്കുന്നു. വൈകീട്ട് ശക്തമായ കാറ്റിനു സാധ്യതയുണ്ട്. രാത്രിയിൽ അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അംശം കൂടുന്നതിനാൽ വ്യാഴാഴ്ച്ച രാവിലെയും മൂടൽ മഞ്ഞിന് സാധ്യതയുണ്ട്.