യു എ ഇയിലെ ഇന്ത്യൻ പൗരന്മാർക്കുള്ള കൊറോണാ വൈറസ് നിർദ്ദേശങ്ങളുമായി ദുബായ് ഇന്ത്യൻ കോൺസുലേറ്റ്

GCC News

ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് യു എ ഇയിലുള്ള ഇന്ത്യൻ പൗരന്മാർക്കായി കൊറോണാ വൈറസ് സുരക്ഷാ നിർദ്ദേശങ്ങൾ പുറത്തിറക്കി. പൗരന്മാരോട് യു എ ഇയിലെ ആരോഗ്യ സുരക്ഷാ മന്ത്രാലയം മുന്നോട്ടുവെച്ചിട്ടുള്ള കൊറോണാ വൈറസ് അവബോധ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ ഫെബ്രുവരി 27, വ്യാഴാഴ്ച്ച പുറത്തിറക്കിയ ഈ നിർദ്ദേശത്തിലൂടെ അറിയിക്കുന്നു.

ഈ നിർദ്ദേശ പ്രകാരം കൊറോണാ വൈറസ് പകരുന്നത് പ്രതിരോധിക്കുന്നതിനായി താഴെ പറയുന്ന നടപടികൾ കൈക്കൊള്ളുക:

  • ജീവനുള്ളതോ, അല്ലാത്തതോ ആയ മൃഗങ്ങളുമായുള്ള സമ്പർക്കം ഒഴിവാക്കുക, പാകം ചെയ്യാത്ത മാസം പോലുള്ള മൃഗങ്ങളിൽ നിന്നുള്ള ആഹാരപദാർത്ഥങ്ങൾ ഒഴിവാക്കുക, മൃഗങ്ങളെ വിൽക്കുന്ന ഇടങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കുക.
  • ശ്വാസകോശ സംബന്ധമായ രോഗ ലക്ഷണങ്ങൾ ഉള്ളവരുമായില്ല സമ്പർക്കം ഒഴിവാക്കുക.
  • കൈകൾ ഇടയ്ക്കിടെ സോപ്പ്, വെള്ളം എന്നിവ ഉപയോഗിച്ച് 20 സെക്കന്റെങ്കിലും എടുത്ത് നല്ല പോലെ വൃത്തിയായി കഴുകുക.
  • ജലത്തിന്റെ ലഭ്യത ഇല്ലാത്തിടങ്ങളിൽ കൈകൾ അണുവിമുക്തമാക്കുന്നതിനുള്ള ഹാൻഡ് സാനിറ്റൈസർ പോലുള്ള ഉത്പന്നങ്ങൾ ഉപയോഗിക്കുക.
  • ചുമയ്ക്കുമ്പോളും, തുമ്മുമ്പോളും തൂവാലകൾ ഉപയോഗിക്കുക.
  • എന്തെങ്കിലും രോഗ ലക്ഷണങ്ങൾ നിങ്ങളിൽ പ്രകടമാകുന്നു എങ്കിൽ തീർച്ചയായും എല്ലാ തരത്തിലുള്ള യാത്രകളും ഒഴിവാക്കുക.

ചികിത്സാ സഹായങ്ങൾക്കും രോഗത്തെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്കും 042301000 (Ministry of Health & Prevention) അല്ലെങ്കിൽ 800342 (Dubai Health Authority) എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

അടിയന്തിര സാഹചര്യങ്ങളിൽ 00971 4 3971222 / 00971 4 3971333 എന്നീ നമ്പറുകളിൽ ഇന്ത്യൻ കോൺസുലേറ്റുമായും ബന്ധപ്പെടാം.

കൊറോണാ വൈറസ്സ് ബാധയുമായി ബന്ധപ്പെട്ട് ഉയർന്നു വരുന്ന സാഹചര്യങ്ങളെക്കുറിച്ചുള്ള പുതിയകാര്യങ്ങള്‍ അറിയുന്നതിനായി ഇന്ത്യൻ കൺസുലേറ്ററിന്റെ ട്വിറ്റർ – @cgidubai, ഫേസ്ബുക്ക് – @IndianConsulate.Dubai, ഇൻസ്റ്റാഗ്രാം – india_in_dubai എന്നീ സമൂഹ മാധ്യമ അക്കൗണ്ടുകൾ തുടർച്ചയായി നിരീക്ഷിക്കാനും യു എ ഇയിലെ ഇന്ത്യൻ സമൂഹത്തിനോട് കോൺസുലേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.