യു എ ഇയിൽ പുതുവർഷത്തെ വരവേൽക്കാം – ആകാശത്തിലെ വിസ്മയിപ്പിക്കുന്ന വർണ്ണ കാഴ്ചകളോടൊപ്പം

GCC News

സന്ദർശകരെ അതിശയിപ്പിക്കുന്ന കരിമരുന്നു പ്രയോഗങ്ങളുടെ അകമ്പടിയോടെ പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി യു എ ഇ. പുതുവർഷരാവിലെ ആഘോഷനിമിഷങ്ങൾ ഓർമ്മയിൽ എക്കാലവും തങ്ങിനിൽക്കുന്നതും തീർത്തും സുരക്ഷിതമായതും ആക്കിതീർക്കാനുള്ള അവസാന മിനുക്കുപണികളിലാണ് അധികൃതർ.

2020 നെ വരവേൽക്കാൻ യു എ ഇയിൽ എമ്പാടുമായി 25 ഓളം സ്ഥലങ്ങളിലാണ് കരിമരുന്നു പ്രയോഗങ്ങൾ ഒരുക്കുന്നത്. ഇതിൽ ദുബായ് ബുർജ് ഖലീഫയിൽ ഒരുക്കുന്ന ആകാശത്തിലെ വർണ്ണപൂരം 31 നു രാത്രി 11.57 ആരംഭിക്കും. എട്ടു മിനിറ്റ് നീളുന്ന ഈ വെടിക്കെട്ട് കാണുവാൻ പതിനായിരകണക്കിനു സന്ദർശകരാണ് ഓരോ വർഷവും ബുർജ് ഖലീഫയ്ക്ക് ചുറ്റും ഒഴുകിയെത്താറുള്ളത്. 31 നു വൈകീട്ട് മുതൽ ഈ പ്രദേശത്തേക്ക് കർശനമായ ഗതാഗത നിയന്ത്രണങ്ങളാണ് ഏർപെടുത്തിയിരിക്കുന്നത്.സന്ദർശകരുടെ വാഹനങ്ങൾക്ക് ബുർജ് ഖലീലിഫയിലേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. ഇങ്ങോട്ട് യാത്ര ചെയ്യാൻ സന്ദർശകർ പൊതുഗതാഗത സൗകര്യങ്ങൾ ഉപയോഗിക്കേണ്ടി വരും.

ദുബായ് ഗ്ലോബൽ വില്ലേജ്, അബുദാബി യാസ് ഐലന്റ്, എമിറേറ്സ് പാലസ്, റാസ്‌ അൽഖൈമയിലെ അൽ മർജാൻ, ഷാർജയിലെ അൽ മജാസ് വാട്ടർഫ്രണ്ട് എന്നിവിടങ്ങളിലും പുതുവർഷത്തിൽ ഭ്രമിപ്പിക്കുന്ന വർണ്ണവിസ്മയങ്ങൾ ആസ്വദിക്കാം.

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങുന്ന രാവിൽ എല്ലാവരുടെയും സുരക്ഷയും സൗകര്യപ്രദമായ യാത്രയും കണക്കിലെടുത്ത് അധികൃതർ നൽകുന്ന എല്ലാ സുരക്ഷാ, യാത്രാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുക.

1 thought on “യു എ ഇയിൽ പുതുവർഷത്തെ വരവേൽക്കാം – ആകാശത്തിലെ വിസ്മയിപ്പിക്കുന്ന വർണ്ണ കാഴ്ചകളോടൊപ്പം

Comments are closed.