യു എ ഇ – ഇറാനിലേക്കുള്ള എല്ലാ വിമാന സർവീസുകളും തത്കാലത്തേക്ക് നിർത്തിവെച്ചു

GCC News

യു എ ഇയിലെ ആഭ്യന്തര വ്യോമയാന വകുപ്പ് പുറത്തിറക്കിയ ഉത്തരവ്പ്രകാരം രാജ്യത്ത് നിന്ന് ഇറാനിലേക്കുള്ള എല്ലാ വിമാന സർവീസുകളും ഒരാഴ്ച്ചത്തേയ്ക്ക് നിർത്തിവെച്ചു. കൊറോണാ വൈറസ് ബാധയെത്തുടർന്നാണ് ഈ തീരുമാനം.

യു എ ഇയിൽ നിന്ന് ഇറാനിലേക്കും തിരികെയും ഉള്ള എല്ലാ യാത്രാ വിമാനങ്ങളും, ചരക്ക് വിമാനങ്ങളും റദ്ദ് ചെയ്തിട്ടുണ്ട്. COVID-19 പ്രതിരോധ നടപടികളുടെ ഭാഗമായുള്ള ഒരാഴ്ചത്തേയ്ക്കുള്ള ഈ നിയന്ത്രണം ആവശ്യമെങ്കിൽ നീട്ടാനും സാധ്യതയുണ്ട്.