വ്യാഴാച്ച മുതൽ പെയ്ത കനത്ത മഴയ്ക്ക് ശേഷം യു എ ഇയിൽ ഇന്നും മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥാ കേന്ദ്രങ്ങൾ നൽകുന്നത്. രണ്ടു ദിവസം കൂടി രാജ്യത്ത് പരക്കെ ചെറുമഴയും അസ്ഥിരകാലാവസ്ഥയും തുടരാം. റോഡിലെ കാഴ്ചകൾക്ക് തടസമായി രാജ്യത്തിന്റെ ഉൾഭാഗങ്ങളിലും തീരമേഖലകളിലും ഇന്ന് മൂടൽ മഞ്ഞിന് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രങ്ങൾ അറിയിക്കുന്നു.
തിങ്കളാഴ്ച രാവിലെ വാഹനങ്ങൾ ഓടിക്കുന്നവർ മൂടൽമഞ്ഞു മൂലമുണ്ടാകുന്ന കാഴ്ച്ചതടസങ്ങളെ കണക്കിലെടുത്ത് റോഡിൽ ജാഗ്രത പാലിക്കണം.