റിയാദ് സീസൺ 2022-ന്റെ ഭാഗമായുള്ള വിവിധ പരിപാടികളിൽ പങ്കെടുത്ത സന്ദർശകരുടെ എണ്ണം ഒരു ദശലക്ഷം പിന്നിട്ടതായി സൗദി ജനറൽ എന്റെർറ്റൈന്മെന്റ് അതോറിറ്റി ചെയർമാൻ തുർക്കി അൽ ഷെയ്ഖ് വ്യക്തമാക്കി. റിയാദ് സീസൺ 2022-ന്റെ ആദ്യ ആഴ്ചയിലെ കണക്കുകളെ പ്രകാരമാണിത്.
ഇതിൽ സ്വദേശികളും, വിദേശികളുമായ സന്ദർശകർ ഉൾപ്പെടുന്നതായി അതോറിറ്റി വ്യക്തമാക്കി. 2022 ഒക്ടോബർ 29-ന് സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
‘ഭാവനകൾക്ക് അതീതം’ എന്ന ആശയത്തിലൂന്നിയാണ് റിയാദ് സീസൺ 2022 ഒരുക്കുന്നത്.
2022 ഒക്ടോബർ 21-നാണ് പശ്ചിമേഷ്യന്‍ പ്രദേശങ്ങളിൽ സംഘടിപ്പിക്കപ്പെടുന്ന ഏറ്റവും വലിയ വിനോദ പരിപാടിയായ റിയാദ് സീസണിന്റെ മൂന്നാമത് പതിപ്പ് ആരംഭിച്ചത്. ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി ഡ്രോണുകൾ ഉപയോഗിച്ച് കൊണ്ട് നടത്തിയ വെടിക്കെട്ട് ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയിരുന്നു.
2022-ലെ റിയാദ് സീസണിൽ 15 വ്യത്യസ്ത വിനോദ മേഖലകളാണ് ഒരുക്കിയിരിക്കുന്നത്.
ഓരോ വിനോദമേഖലയും സന്ദർശകർക്ക് വ്യത്യസ്തമായ അനുഭവമൊരുക്കുന്നു.