ദുബായ്: MEBAA എയർലൈൻ ഷോ ആരംഭിച്ചു

GCC News

മിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക ബിസിനസ് ഏവിയേഷൻ അസോസിയേഷൻ (MEBAA) എയർലൈൻ ഷോയുടെ പത്താമത് പതിപ്പ് 2024 ഡിസംബർ 10-ന് ദുബായിൽ ആരംഭിച്ചു. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി, ദുബായ് എയർപോർട്സ് എന്നിവയുടെ ചെയർമാനും, എമിരേറ്റ്സ് എയർലൈൻസ് ചീഫ് എക്സിക്യൂട്ടീവുമായ H.H. ഷെയ്ഖ് അഹ്‌മദ്‌ ബിൻ സായിദ് അൽ മക്തൂമാണ് MEBAA എയർലൈൻ ഷോ ഉദ്ഘാടനം ചെയ്തത്.

Source: Dubai Media Office.

ദുബായിലെ അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ടിൽ (DWC) – ദുബായ് വേൾഡ് സെൻട്രൽ, ദുബായ് എയർഷോ സൈറ്റ് – വെച്ചാണ് ഇത്തവണത്തെ MEBAA എയർലൈൻ ഷോ സംഘടിപ്പിക്കുന്നത്.

Source: Dubai Media Office.

2024 ഡിസംബർ 10-ന് ആരംഭിക്കുന്ന ഈ എയർലൈൻ ഷോ ഡിസംബർ 12 വരെ നീണ്ട് നിൽക്കും.

Source: Dubai Media Office.

വാണിജ്യ വ്യോമയാന മേഖലയിലെ പ്രധാനപ്പെട്ട ഒരു മേളയാണിത്. 95 രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർ ഇത്തവണത്തെ MEBAA എയർലൈൻ ഷോയിൽ പങ്കെടുക്കുന്നുണ്ട്.

പ്രാദേശിക, ആഗോള പ്രദർശകരുൾപ്പടെ ആകെ 145-ൽ പരം പ്രദർശകർ MEBAA എയർലൈൻ ഷോയിൽ പങ്കെടുക്കുന്നുണ്ട്.