ദുബായ്: പത്താമത് എക്സ്പാൻഡ് നോർത്ത് സ്റ്റാർ ആരംഭിച്ചു

featured GCC News

പത്താമത് എക്സ്പാൻഡ് നോർത്ത് സ്റ്റാർ പ്രദർശനം ദുബായിൽ ആരംഭിച്ചു. ദുബായ് ഹാർബറിൽ വെച്ചാണ് പത്താമത് എക്സ്പാൻഡ് നോർത്ത് സ്റ്റാർ സംഘടിപ്പിക്കുന്നത്.

ദുബായ് പോർട്സ് ആൻഡ് ബോർഡേഴ്സ് സെക്യൂരിറ്റി കൗൺസിൽ ചെയർമാൻ H.H. ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇത്തവണത്തെ എക്സ്പാൻഡ് നോർത്ത് സ്റ്റാർ ഉദ്ഘാടനം ചെയ്തത്.

Source: Dubai Media Office.

സ്റ്റാർട്ടപ്പുകളുടെ വളർച്ച ലക്ഷ്യമിടുന്നതും, നിക്ഷേപകർക്ക് ഒത്ത് ചേരുന്നതിന് അവസരമൊരുക്കുന്നതുമായ ലോകത്തെ തന്നെ ഏറ്റവും വലിയ പരിപാടികളിലെന്നാണ് എക്സ്പാൻഡ് നോർത്ത് സ്റ്റാർ.

Source: Dubai Media Office.

ലോകത്തെ ഏറ്റവും പ്രതീക്ഷ നൽകുന്ന 2000-ത്തോളം സ്റ്റാർട്ടപ്പുകൾ ഇത്തവണത്തെ എക്സ്പാൻഡ് നോർത്ത് സ്റ്റാർ പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്. 180 രാജ്യങ്ങളിൽ നിന്നുള്ള 1200-ലധികം നിക്ഷേപകർ ഈ പരിപാടിയിൽ പങ്കെടുക്കും.

Source: Dubai Media Office.

ദുബായ് വേൾഡ് ട്രേഡ് സെന്റർ, ദുബായ് ചേംബർ ഓഫ് ഡിജിറ്റൽ എക്കണോമി എന്നിവർ ചേർന്നാണ് ഈ പരിപാടി ഒരുക്കിയിരിക്കുന്നത്. ഇത്തവണത്തെ എക്സ്പാൻഡ് നോർത്ത് സ്റ്റാർ 2025 ഒക്ടോബർ 15-ന് സമാപിക്കും.

ജിടെക്സ് ഗ്ലോബൽ 2025-ന്റെ ഭാഗമായാണ് എക്സ്പാൻഡ് നോർത്ത് സ്റ്റാർ നടക്കുന്നത്. ഇത്തവണത്തെ ജിടെക്സ് ഗ്ലോബൽ 2025 ഒക്ടോബർ 13-നാണ് ആരംഭിക്കുന്നത്. ജിടെക്സ് ഗ്ലോബൽ പ്രദർശനം 2025 ഒക്ടോബർ 17 വരെ നീണ്ട് നിൽക്കും.

അടുത്ത വർഷം മുതൽ ജിടെക്സ് ഗ്ലോബൽ, എക്സ്പാൻഡ് നോർത്ത് സ്റ്റാർ എന്നീ പ്രദർശനങ്ങൾ ഒരുമിച്ച് ഒരു വേദിയിൽ വെച്ചായിരിക്കും നടത്തുന്നത്.

ഈ പ്രദർശനങ്ങൾ 2026 ഡിസംബർ 7 മുതൽ ഡിസംബർ 11 വരെ എക്സ്പോ സിറ്റി ദുബായിയിൽ വെച്ചാണ് സംഘടിപ്പിക്കുന്നത്.

Cover Image: Dubai Media Office.